മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും കാരക്റ്റർ പോസ്റ്ററുകൾ റിലീസ് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രമായി അഭിനയിക്കുന്ന ജോജു ജോർജിന്റെ പോസ്റ്റർ ആണ് എത്തിയത് എങ്കിൽ ഇന്ന് വന്നിരിക്കുന്നത് നൈല ഉഷ അവതരിപ്പിക്കുന്ന ആലപ്പാട്ട് മറിയം എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ്. ഗംഭീര മേക് ഓവറിൽ ആണ് നൈല ഉഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ. അത് കൊണ്ട് തന്നെ ഈ കാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫർ ആണ് നൈല ഉഷയുടെ അടുത്ത റിലീസ്. ചാന്ദ് വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്നത്. ജോസെഫ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം ജോജു ജോർജ് നായകനായി എത്തുന്നു എന്ന പ്രത്യേകതയും പൊറിഞ്ചു മറിയം ജോസിന് ഉണ്ട്. അതുപോലെ ലിജോ ജോസ് ഒരുക്കുന്ന ജെല്ലിക്കെട്ടിനു ശേഷം ചെമ്പൻ വിനോദും കേന്ദ്ര കഥാപാത്രം ആയെത്തുന്ന ചിത്രമാണ് ഇത്.
കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫർ ആണ് നൈല ഉഷയുടെ അടുത്ത റിലീസ്. ചാന്ദ് വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്നത്. ജോസെഫ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം ജോജു ജോർജ് നായകനായി എത്തുന്നു എന്ന പ്രത്യേകതയും പൊറിഞ്ചു മറിയം ജോസിന് ഉണ്ട്. അതുപോലെ ലിജോ ജോസ് ഒരുക്കുന്ന ജെല്ലിക്കെട്ടിനു ശേഷം ചെമ്പൻ വിനോദും കേന്ദ്ര കഥാപാത്രം ആയെത്തുന്ന ചിത്രമാണ് ഇത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.