മലയാളികളുടെ പ്രീയപ്പെട്ട നടനും സംവിധായകനുമായ രമേശ് പിഷാരടി ഇപ്പോൾ അഭിനേതാവ് എന്ന നിലയിൽ തിരക്കിലാണ്. ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം ഇനി എത്തുന്നുണ്ട്. അദ്ദേഹം നായകനായി എത്തിയ നോ വേ ഔട്ട് എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്യുകയാണ്. ഏറെക്കാലത്തിനു ശേഷമാണു അദ്ദേഹം നായകനായി ഒരു ചിത്രം വരുന്നത്. നവാഗതനായ നിതിൻ ദേവീദാസ് ഒരുക്കിയ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഓൺലൂകേർസ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്റെ അടുത്ത ചിത്രമായ സിബിഐ 5 നെ കുറിച്ചും വെളിപ്പെടുത്തി. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം രമേശ് പിഷാരടിയും ചെയ്യുന്നുണ്ട്. എസ് എൻ സ്വാമി രചിച്ചു, കെ മധു ഒരുക്കിയ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു, ഇതിന്റെ മുഴുവൻ കഥയും ക്‌ളൈമാക്‌സും ഒക്കെ മമ്മൂട്ടി, കെ മധു, എസ് എൻ സ്വാമി, നിർമ്മാതാവ് എന്നിവർക്ക് മാത്രമേ അറിയൂ എന്ന് രമേശ് പിഷാരടി പറയുന്നു.
എന്നാൽ ഇപ്പോൾ ഡബ്ബിങ് അടക്കം എല്ലാം പൂർത്തിയായതോടെ തനിക്കും ഈ ചിത്രത്തിന്റെ മുഴുവൻ കഥയും അറിയാമെന്നും, ഇതൊരു മികച്ച, രസമുള്ള ചിത്രമായിരിക്കുമെന്നും പിഷാരടി കൂട്ടിച്ചേർത്തു. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സിബിഐ സീരിസിലെ അഞ്ചാം ഭാഗമായ ഇതിന്റെ മുഴുവൻ ടൈറ്റിൽ, സിബിഐ 5 ദി ബ്രെയിൻ എന്നാണ്. രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, ജഗതി ശ്രീകുമാർ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.