ഒടിയൻ മാണിക്യൻ ആയുള്ള പുത്തൻ മേക് ഓവർ അവതരിപ്പിച്ച ടീസറിൽ മോഹൻലാൽ പറഞ്ഞ ഡയലോഗ് യൗവനം തിരിച്ചു പിടിച്ച ഒടിയൻ മാണിക്യനെ കുറിച്ചാണ്. യൗവനം തിരിച്ചു പിടിക്കാൻ സഹായിച്ച കാലത്തിനു നന്ദി പറയുന്ന മാണിക്യനെ ആണ് നമ്മൾ ആ ടീസറിൽ കണ്ടത് എങ്കിൽ ഇന്ന് പുറത്തു വന്ന ചിത്രങ്ങൾ പറയുന്നത് മാണിക്യൻ മാത്രമല്ല മോഹൻലാലും യൗവനം തിരിച്ചു പിടിച്ചു കഴിഞ്ഞു എന്നാണ്. മോഹൻലാൽ കേരളത്തിൽ വന്നിറങുന്ന പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകരെയും സിനിമ പ്രേമികളെയും ഒരിക്കൽ കൂടി കോരിത്തരിപ്പിച്ചിരിക്കുകയാണ്. മീശ വടിച്ചു കിടിലൻ ലുക്കിൽ ചെറുപ്പക്കാരനെ പോലെ വന്നിറങ്ങിയ മോഹൻലാൽ നാളെ ഇടപ്പള്ളിയിൽ മൈ ജി ഷോറൂം ഉത്ഘാടനം ചെയ്യാനുമെത്തും. നാളെ മോഹൻലാലിനെ കാണാൻ വമ്പൻ ജനാവലി തന്നെ എത്തുമെന്നുറപ്പ്.
മോഹൻലാലിൻറെ ഈ ലുക്ക് കാണുമ്പോൾ മലയാളികൾ സഞ്ചരിക്കുന്നത് മുപ്പതോളം വർഷങ്ങൾ പുറകിലേക്കാണ്. കാരണം സത്യൻ അന്തിക്കാട് 1986 ഇൽ ഒരുക്കിയ പപ്പൻ പ്രീയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലേതിന് സാമ്യമുള്ള ഒരു ലുക്കിൽ ആണ് മോഹൻലാൽ ഇപ്പോൾ ഉള്ളത്. ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാലിന് വെറും ഇരുപത്തിയാറു വയസ്സ് മാത്രം ആണുള്ളത്.
അതിനോട് വളരെയേറെ സാമ്യമുള്ള ഒരു ശരീര ഭാഷയിലേക്കാണ് മോഹൻലാൽ ഈ അൻപത്തിയേഴാം വയസ്സിൽ എത്തിയിരിക്കുന്നത് എന്നത് വിസ്മയത്തോടെ മാത്രമേ കാണാൻ കഴിയു. ഈ ലുക്കിൽ ഒടിയൻ എന്ന ചിത്രത്തിൽ അദ്ദേഹം ജനുവരിയിൽ ജോയിൻ ചെയ്യും. വി എ ശ്രീകുമാർ മേനോൻ ആണ് ഒടിയൻ ഒരുക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.