മലയാളത്തിന്റെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടനായാണ് ഫഹദ് ഫാസിലിനെ പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. അരങ്ങേറ്റ ചിത്രത്തിന്റെ പരാജയത്തിന്റെ പേരിലും അതിലെ അഭിനയത്തിന്റെ പേരിലും ഏറെ വിമർശനങ്ങളേറ്റ് വാങ്ങിയ ഈ നടൻ പിന്നീട് വർഷങ്ങൾക്ക് ശേഷം നടത്തിയ തിരിച്ചു വരവിൽ ഇപ്പോഴെത്തി നിൽക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ, പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ എന്ന സ്ഥാനത്താണ്. കഴിഞ്ഞ മാസം റിലീസായ അൻവർ റഷീദ് ചിത്രം ട്രാൻസിലും ഫഹദ് കാഴ്ച വെച്ചത് ഗംഭീര പ്രകടനമാണ്. ചിത്രത്തെ കുറിച്ച് സമ്മിശ്ര അഭിപ്രായമുള്ളവർ പോലും ഒരേപോലെ എടുത്തു പറഞ്ഞത് ഫഹദ് ഫാസിലെന്ന നടന്റെ പ്രകടനം ഗംഭീരമായി എന്നതാണ്. ഇപ്പോഴിതാ റിപ്പോർട്ടർ ചാനലിന് കൊടുത്ത ഒരഭിമുഖത്തിൽ ഫഹദ് പറയുന്നത് തന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ തനിക്കു പൂർണ്ണ തൃപ്തി നൽകിയ ഒറ്റ സിനിമ പോലുമില്ല എന്നാണ്.
അതിനു കാരണവും ഫഹദ് പറയുന്നുണ്ട്. അങ്ങനെ പൂർണ്ണ സംതൃപ്തി ലഭിച്ചാൽ താൻ ഈ ജോലി നിർത്തേണ്ടി വരുമെന്നും, അങ്ങനെയുള്ള ആ തൃപ്തി തേടിയുള്ള യാത്രയിലാണ് ഓരോ മികച്ച ചിത്രങ്ങൾ സംഭവിക്കുന്നതെന്നുമാണ്. തന്റെ കരിയറിൽ താൻ അഭിനയിച്ച എല്ലാ ചിത്രങ്ങളുമൊന്നും തനിക്കു ഇഷ്ടമല്ല എന്നും അതുപോലെ ഏറ്റവുമിഷ്ടപെട്ട ഒരു ചിത്രം ഏതെന്നു പറയാൻ പറഞ്ഞാലും തനിക്കതിനു കഴിയില്ലായെന്നും ഫഹദ് ഫാസിൽ പറയുന്നു. ഇപ്പോൾ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. അമൽ നീരദ് ഒരുക്കുന്ന മമ്മൂട്ടി ചിത്രമായ ബിലാലിൽ ഫഹദ് ഫാസിലുണ്ടെന്നു റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും അതിനിതുവരെ ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ല.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.