ആദ്യ ചിത്രം കൊണ്ട് തന്നെ സൌത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ ഉണ്ടാക്കിയ നടിയാണ് സായ് പല്ലവി. പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രം മലയാള സിനിമ ചരിത്രത്തിലെ ഏറെ ശ്രദ്ധ നേടിയ നായിക വേഷത്തില്‍ ഒന്നുമായിരുന്നു.
പ്രേമത്തിന്‍റെ വമ്പന്‍ ഹിറ്റിന് ശേഷം സായ് പല്ലവിയെ തേടി ഒട്ടേറെ സിനിമകള്‍ എത്തി. പക്ഷേ വളരെ കുറച്ചു സിനിമകള്‍ മാത്രമേ സായ് പല്ലവി ചെയ്തുള്ളൂ.
പ്രേമത്തിന് ശേഷം സായ് പല്ലവി അഭിനയിച്ചത് ദുല്‍ഖര്‍ ചിത്രം കലിയിലായിരുന്നു. അതിനു ശേഷം മലയാളത്തില്‍ നിന്നും മാറി തെലുങ്ക് സിനിമയാണ് സായ് പല്ലവി തിരഞ്ഞെടുത്തത്.
ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ഫിദയിലെ സായ് പല്ലവിയുടെ പ്രകടനം തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ഏറെ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു.
എന്നാല്‍ ഗ്ലാമര്‍ വേഷങ്ങളും അശ്ലീല രംഗങ്ങളും കിസ്സിങ് സീനുകളും ചെയ്യില്ല എന്നാണ് സായ് പല്ലവി തറപ്പിച്ചു പറയുന്നത്. അതിനുള്ള കാരണവും സായ് പല്ലവി പറയുന്നു.
“ഞാന്‍ എന്‍റെ സ്വപ്നങ്ങളെ പിന്തുടരുന്നത് മാതാപിതാക്കളുടെ സമ്മതത്തോടെയാണ്. അതുകൊണ്ട് തന്നെ അവരെ വിഷമിപ്പിക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല”
AL വിജയ് സംവിധാനം ചെയ്യുന്ന കരുവിലാണ് സായ് പല്ലവി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.