മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ന്നാ താൻ കേസ് കൊട് നാളെ മുതൽ പ്രദർശനം ആരംഭിക്കുകയാണ്. കേരളത്തിൽ വമ്പൻ റിലീസ് നേടിയിരിക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നറിയപ്പെടുന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ഗായത്രി ശങ്കർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റു ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്നത്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായിരുന്നു.
രാഷ്ട്രീയക്കാരെ വിമര്‍ശിക്കുകയും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ് ഇതെന്ന സൂചനയാണ് ആ ട്രൈലെർ തന്നത്. കോടതി രംഗങ്ങളും ആക്ഷനും കോമെഡിയും ത്രില്ലിങ്ങായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നും ട്രൈലെർ പറയുന്നു. രാകേഷ് ഹരിദാസ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്താണ്. ഡോൺ വിൻസെന്റാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്. സംവിധായകൻ രതീഷ് പൊതുവാൾ തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. നേരത്തെ ഈ ചിത്രത്തിലെ ദേവദൂതർ പാടിയെന്ന ഗാനവും അതിലെ കുഞ്ചാക്കോ ബോബന്റെ രസകരമായ നൃത്തവും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.