കുഞ്ചാക്കോ ബോബന്‍റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ കണ്ടിട്ട് അസൂയ തോന്നിപ്പോയെന്ന് തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. ഫിലിം കമ്പാനിയന്‍ നടത്തിയ ആക്ടേഴ്സ് ആഡയില്‍ ഈ വര്‍ഷം കണ്ടതില്‍ അസൂയ തോന്നിയ മൂന്ന് ചിത്രങ്ങളുടെ പേര് പറയാമോ എന്ന അവതാരികയുടെ ചോദ്യത്തിന് ദുല്‍ഖര്‍ ആദ്യം തെരഞ്ഞെടുത്തത് കുഞ്ചാക്കോ ബോബനെ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രമാണ്. വാപ്പച്ചിയുടെ റോഷാക്കും ടൊവിനോയുടെ തല്ലുമാലയുമാണ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനത്തുള്ള സിനിമകള്‍.
‘വീട്ടിലുള്ളപ്പോഴെല്ലാം കുടുംബത്തോടൊപ്പം സിനിമകള്‍ കാണാറുണ്ട്. ഒരുപാട് നല്ല മലയാള സിനിമകള്‍ അപ്പോള്‍ കാണും. കുഞ്ചാക്കോ ബോബന്‍റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ വീണ്ടും വീണ്ടും കണ്ടിരുന്നു’. ദുല്‍ഖര്‍ പറയുന്നതിനിടെ ‘ന്നാ താന്‍ കേസ് കൊട്’ അല്ലേ, ഞാനും കണ്ടിരുന്നു, മനോഹരമായ സിനിമയാണ് എന്നാണ് റിഷഭ് ഷെട്ടി പ്രതികരിച്ചത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാം ചെയ്ത സിനിമയാണ് ന്നാ താന്‍ കേസ് കൊട്. ആക്ഷേപഹാസ്യത്തില്‍ പറഞ്ഞു പോകുന്ന ചിത്രം ഒരു സോഷ്യോ-പൊളിറ്റിക്കല്‍ ഡ്രാമയാണ്. വടക്കന്‍ കേരളം പശ്ചാത്തലമാക്കി വളരെ രസകരമായി ഒരുക്കിയിരിക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമ. പ്രേക്ഷകരെ മടുപ്പിക്കാതെ സാഹചര്യത്തിന് അനുസൃതമായ നര്‍മ്മമുഹൂര്‍ത്തളും ധാരാളമുണ്ട് സിനിമയില്‍. കുഞ്ചാക്കോ ബോബന്‍ ചെയ്ത മികച്ച കഥാപാത്രമാണ് രാജീവന്‍. രൂപത്തിലും ഭാവത്തിലും സംസാരശൈലിയിലും ശരീശഭാഷയിലും കുഞ്ചാക്കോ ബോബന്‍ രാജീവനായി ജീവിക്കുകയായിരുന്നു. ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ഫോബ്സ് മാസികയുടെ 2022ലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ന്നാ താന്‍ കേസ് കൊട്, റോഷാക്ക് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റിഷഭ് ഷെട്ടി, വിദ്യാ ബാലന്‍, ജാന്‍വി കപൂര്‍, അനില്‍ കപൂര്‍, ഷീബ ചദ്ദ, ആയുഷ്മാന്‍ ഖുറാന, വിജയ് വര്‍മ തുടങ്ങിയവരും ആക്ടേഴ്സ് ആഡയില്‍ പങ്കെടുത്തു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.