നിവിന് പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില് ഒരിടവേള നാളെ തിയേറ്ററുകളില് എത്തുകയാണ്. കേരളമൊട്ടാകെ 100ല് അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവാഗതനായ അല്ത്താഫ് സലീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റിലീസിങ്ങിന് മുന്നേ മികച്ച അഭിപ്രായമാണ് ഞണ്ടുകളുടെ നാട്ടില് ഒരിടവേളയ്ക്ക് ലഭിക്കുന്നത്. പ്രശസ്ഥ ബോക്സോഫീസ് ട്രാക്കറും നിരൂപകനുമായ ശ്രീധര് പിളൈ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടതിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.
ഞണ്ടുകളുടെ നാട്ടില് ഒരിടവേള ഹൃദയത്തെ സ്പര്ശിക്കുന്ന കുടുംബ ചിത്രമാണ്, നിവിന് പോളിയുടെയും ശാന്തി കൃഷ്ണയുടെയും പ്രകടനവും മികച്ചതായി എന്നും ശ്രീധര് പിളൈ പറയുന്നു.
ഈ വര്ഷത്തെ ഓണ ചിത്രങ്ങളില് പ്രേക്ഷകര്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഞണ്ടുകളുടെ നാട്ടില് ഒരിടവേള.
പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില് നിവിന് പോളിയുടെ നായികയാകുന്നത്. ഞാന് സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ആഹാന കൃഷ്ണ ഞണ്ടുകളുടെ നാട്ടില് ഒരിടവേളയില് നിവിന് പോളിയുടെ സഹോദരിയുടെ വേഷത്തില് എത്തുന്നു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.