ഒരുകാലത്ത് മലയാള സിനിമയുടെ പ്രിയ താരമായിരുന്നു ശാന്തി കൃഷ്ണ. നീണ്ട് ചുരുണ്ട മുടിയും ഭംഗിയുള്ള പുരികവും മനോഹരമായ ചിരിയും കൊണ്ട് മലയാളികളുടെ മനസ്സ് കവർന്ന സുന്ദരി. മലയാളത്തിലും തമിഴിലും ഒട്ടേറെ നല്ല സിനിമയുടെ ഭാഗമാകാൻ ശാന്തി കൃഷ്ണയ്ക്ക് ആ കാലത്ത് കഴിഞ്ഞിട്ടുണ്ട്.
1980ൽ പദ്മരാജൻ എഴുതിയ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വെള്ളിത്തിരയിൽ എത്തുന്നത്. തുടർന്ന് 50ൽ അധികം സിനിമകളിൽ അഭിനയിച്ച ശാന്തി കൃഷ്ണ 1998ൽ ഇറങ്ങിയ മഞ്ജീരധ്വനി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിക്കുന്നത്.
ഇതാ ഇപ്പോൾ പത്തൊൻപത് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ശാന്തി കൃഷ്ണ മലയാളസിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെയാണ് ശാന്തി കൃഷ്ണയുടെ തിരിച്ചുവരവ്.
ഷീല ചാക്കോ എന്ന വീട്ടമ്മയുടെ വേഷത്തിലാണ് ശാന്തി കൃഷ്ണ ഈ ചിത്രത്തിൽ എത്തുന്നത്. ശാന്തി കൃഷ്ണയുടെ ചിത്രത്തിലെ ലുക്ക് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
ഓണചിത്രമായി ഒരുങ്ങുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകൻ അൽത്താഫാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.