നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കേരള ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു മുന്നേറുകയാണ്.
കുടുംബ പ്രേക്ഷകരെ പൂര്‍ണ്ണമായും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തൃപ്തിപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നു.
3 ദിവസം കൊണ്ട് ഒരു കോടിയോളം കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് കലക്ഷന്‍ ലഭിക്കും എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ തിരക്ക് മാനിച്ചു കേരളത്തിന് പുറത്തുള്ള കൂടുതല്‍ സ്ക്രീനുകളിലേക്ക് സിനിമ അടുത്ത ദിവസങ്ങളില്‍ എത്തുമെന്ന് പ്രശസ്ത ബോക്സോഫീസ് ട്രാക്കര്‍ ആയ ശ്രീധര്‍ പിളൈ പറയുന്നു.
പ്രേമം, സഖാവ് തുടങ്ങിയ ചിത്രങ്ങളില്‍ നിവിന്‍ പോളിയ്ക്ക് ഒപ്പം അഭിനയിച്ച അല്‍ത്താഫ് സലീം ആണ് ചിത്രം സംവിധാനം ചെയ്തത്. ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയേറ്ററുകളിലേക്ക് എത്തിച്ചത് പ്രമുഖ ബാനറായ ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സും സ്റ്റുഡിയോ 11 റിലീസുമാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.