നിസാം ബഷീറിൻറെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായകനായി ദിലീപ് എത്തുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചിത്രത്തിൻറെ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകർ ദിലീപ് ചിത്രത്തിനായി കാതോർത്തിരിക്കുകയായിരുന്നു. ഇപ്പോഴിത ഔദ്യോഗികമായി വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ദിലീപിൻറെ ആരാധകർ ആവേശത്തിലാണ്.
ആസിഫ് അലി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘കെട്ടിയോളാണെന്റെ മാലാഖ’ ലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാം മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ‘റോഷാക്കി’ലൂടെ വീണ്ടും സൂപ്പർ ഹിറ്റ് വിജയം നേടിയിരുന്നു . വിജയത്തിനൊപ്പം ചിത്രം നിരൂപക പ്രശംസ നേടിയെടുത്തതോടെ അദ്ദേഹത്തിൻറെ അടുത്ത ചിത്രത്തിനായി സിനിമാപ്രേമികളും കാത്തിരിക്കുകയായിരുന്നു. ആദ്യ രണ്ട് ചിത്രവും ഹിറ്റ് ആയതുകൊണ്ട് ദിലീപ് ചിത്രത്തിൻറെ വാർത്ത വന്നതു മുതൽ ഹാട്രിക് വിജയം പ്രേക്ഷകർ പ്രതീക്ഷിക്കുകയാണ്.
ദിലീപ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. ദിലീപിനൊപ്പം തന്നെ സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ഇതുവരെ പേര് നൽകിയിട്ടില്ലാത്ത ചിത്രം നിർമ്മിക്കുന്നത് ബാദുഷ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർഹാൾ സിനിമയുടെ ബാനറുകളിൽ എൻ എം ബാദുഷയും ആന്റോ ജോസഫും ദിലീപും ചേർന്നാണ്.
അരുൺ ഗോപിയും ദിലീപുമൊന്നിക്കുന്ന ‘ ബാന്ദ്ര’ യാണ് ദിലീപിൻറെ പുറത്തിറങ്ങാനിരിക്കുന്ന വലിയ റിലീസ്. കൂടാതെ റാഫിയുടെ ‘വോയിസ് ഓഫ് സത്യനാഥനും’ റിലീസിന് ഒരുങ്ങുന്നുണ്ട്. താരത്തിന്റെ D- 148 എന്ന് പേര് നൽകിയ ചിത്രത്തിൻറെ ചിത്രീകരണവും പുരോഗമിക്കുന്നുണ്ട്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.