മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന യുവനടന്മാരാണ് ടോവിനോ, നിവിൻ എന്നിവർ. വ്യക്തി ജീവിതത്തിൽ ഇരുവരും ബന്ധുക്കൾ ആണെന് വളരെ ചുരുക്കം ചിലർക്ക് മാത്രം അറിയുന്ന കാര്യമാണ്. ഇപ്പോൾ നിവിന്റെയും ടോവിനോയുടെയും കുടുംബത്തിൽ നിന്ന് ഒരു നായകൻ കൂടി മലയാള സിനിമയിലേക്ക് കടന്നു വരുവാൻ ഒരുങ്ങുകയാണ്. കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന ചിത്രത്തിൽ നായകനായി വരുന്നത് ധീരജ് ഡെന്നിയാണ്. നിവിന്റെ പിതൃ സഹോദരന്‍ ഡെന്നിയുടെയും ടൊവിനോയുടെ പിതൃ സഹോദരി ഡെയ്‌സിയുടെയും മകനായ ധീരജ് ആദ്യമായി നായക വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്.
ശരത് ജി മോഹനനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫാസ്റ്റ് പേജ് എന്റർടൈന്മെന്റ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. തീയറ്റർ തുറന്നാൽ ഉടൻ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇന്ദ്രന്‍സ്, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലിം, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആദ്യാ പ്രസാദാണ് ചിത്രത്തിൽ ധീരജിന്റെ നായികയായി എത്തുന്നത്. ഉണ്ണി മേനോൻ ആലപിച്ച ചിത്രത്തിലെ കാതോര്‍ത്തു കാതോര്‍ത്തു ഞാനിരിക്കെ എന്ന ഗാനവും കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. പ്രേക്ഷകർ ആദ്യ ഗാനം ഇരുകൈയും നേട്ടിയാണ് സ്വീകരിച്ചത്. കർണ്ണൻ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ചിത്രത്തിന്റെ ട്രെയ്ലറിന് വേണ്ടിയാണ് ഇപ്പോൾ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അനില്‍ ഫിലിപ് സംവിധാനം ചെയ്യുന്ന മൈക്കിള്‍സ് കോഫി ഹൗസ് ആണ് ധീരജ് നായകനാകുന്ന മറ്റൊരു ചിത്രം. ടോവിനോയുടെ അടുത്ത ബന്ധു കൂടിയായ ധീരജ് ഡെന്നി ടോവിനോ നായകനായിയെത്തിയ എടക്കാട് ബറ്റാലിയൻ, കൽക്കി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.