പ്രശസ്ത സംവിധായൻ എബ്രിഡ് ഷൈൻ ഒരിക്കൽ കൂടി പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ദി കുങ്ഫു മാസ്റ്റർ എന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുത്തു കൊണ്ട് തീയേറ്ററുകളിൽ മുന്നേറുകയാണ്. കിടിലൻ ആക്ഷനും പ്രതികാരവുമെല്ലാം നിറഞ്ഞ ഒരു മാസ്സ് ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ കുങ്ഫു എന്ന മാർഷ്യൽ ആർട്സിനു പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. പൂമരത്തിലൂടെ മലയാള സിനിമയിലെത്തിയ നീത പിള്ള പ്രധാന വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ജിജി സ്കറിയ, സനൂപ് എന്നിവരും ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.
ഇപ്പോൾ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് യുവ താരം നിവിൻ പോളി ആണ്. എബ്രിഡ് ഷൈൻ ഒരുക്കിയ ആദ്യ രണ്ടു ചിത്രങ്ങളിലും നായക വേഷം ചെയ്ത നിവിൻ പോളി പറയുന്നത് ദി കുങ്ഫു മാസ്റ്റർ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണെന്നാണ്. ചിത്രവും അതിൽ അഭിനയിച്ചവരുടെ പ്രകടനവും അവരുടെ ആക്ഷൻ രംഗങ്ങളും ഗംഭീരമായിട്ടുണ്ട് എന്ന് പറഞ്ഞ നിവിൻ, എബ്രിഡ് ഷൈൻ എന്ന സംവിധായകൻ തന്റെ പ്രതിഭ ഒരിക്കൽ കൂടി ലോകത്തിനു കാണിച്ചു തന്നു എന്നും പറയുന്നു. ഏതായാലും ഗംഭീര പ്രതികരണമാണ് ഈ ചിത്രം എല്ലായിടത്തും നിന്നും നേടിയെടുക്കുന്നത്. ഈ ചിത്രം രചിച്ചിരിക്കുന്നതും എബ്രിഡ് ഷൈൻ തന്നെയാണ്.
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റിലീസ് അപ്‌ഡേറ്റ്…
മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒറ്റൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും…
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റർ റിലീസ്…
This website uses cookies.