[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിവിൻ പോളിയുടെ വിഷു ആഘോഷം “ബേബി ഗേൾ”ന്റെ സെറ്റിൽ, തന്റെ നായകനെ വരവേറ്റ് സംവിധായകൻ അരുൺ വർമ്മയും കൂട്ടരും

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ – ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ചിത്രം “ബേബി ഗേൾ ” ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കെ നായകൻ നിവിൻ പോളി ഈ വിഷുദിനത്തിൽ ആണ് ആദ്യമായ് ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. വണ്ണമൊക്കെ കുറച്ച് സ്റ്റൈലിഷ് ലുക്കിൽ സുന്ദരനായാണ് താരത്തിന്റെ തിരിച്ചുവരവ്. നേരത്തെ സോഷ്യൽ മീഡിയയിൽ പുറത്തുവന്ന നിവിൻ പോളിയുടെ പുതിയ ഗെറ്റപ്പ് ആരാധകാരെ ആവേശത്തിലാഴ്ത്തിയിരുന്നു. വാദ്യമേളങ്ങളോടെ സംവിധായകൻ അരുൺ വർമ്മ നിവിൻ പോളിയെ പൂമാലയിട്ട് സ്വീകരിച്ചു. അഭിനേതാക്കളായ ലിജോ മോൾ, സംഗീത് പ്രതാപ്, തിരക്കഥാകൃത്ത് സഞ്ജയ് എന്നിവരും സന്നിഹിതരായിരുന്നു. ഈ ചിത്രത്തിൽ “ബേബി ഗേൾ” ആയി എത്തുന്നത് ഈ ചിത്രത്തിന്റെ തന്നെ പ്രൊഡക്ഷൻ ഇൻ ചാർജ് ആയ അഖിൽ യശോദരന്റെ 15 ദിവസം മാത്രം പ്രായമായ രുദ്ര എന്ന പെൺകുട്ടിയാണ്. സെറ്റിൽവെച്ച് നിവിൻ പോളി “ബേബി ഗേളിനെ” തന്റെ കൈകളിലേക്ക് ഏറ്റുവാങ്ങിയത് മനോഹരമായ ഒരു വിഷു കാഴ്ച്ച തന്നെയായിരുന്നു.

മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് “ബേബി ഗേൾ”. മാജിക് ഫ്രെയിംസിന്റെ എല്ലാമായ ലിസ്റ്റിൻ സ്റ്റീഫനെ സംബന്ധിച്ച് ആദ്യ ചിത്രവും സൂപ്പർ ഹിറ്റുമായ “ട്രാഫിക് ” ന്റെ തിരക്കഥാകൃത്തുക്കൾക്കൊപ്പം വീണ്ടും ഒരു ചിത്രം, ലിസ്റ്റിന്റെ തന്നെ സുരേഷ് ഗോപി നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രം “ഗരുഡൻ “ന്റെ സംവിധായകൻ അരുൺ വർമ്മക്കൊപ്പം വീണ്ടും ഒരു ചിത്രം എന്നീ പ്രത്യേകതകൾ കൂടി “ബേബി ഗേൾ ” നുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു
എന്നിവയാണ് മുൻ ചിത്രങ്ങൾ.

ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ (“ബേബി ഗേൾ”) മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നു. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് – ഷൈജിത്ത് കുമാരൻ സംഗീതം – ജേക്സ് ബിജോയ്. കോ-പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ നവീൻ. പി. തോമസ്, ലൈൻ പ്രൊഡ്യൂസർ – സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻചാർജ്, അഖിൽ യശോധരൻ, കലാസംവിധാനം – അനീസ് നാടോടി. കോസ്റ്റ്യും മെൽവി. ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ, അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ്, ജയശീലൻ സദാനന്ദൻ പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. പ്രൊമോഷൻ കൺസ്ൾട്ടന്റ് വിപിൻ കുമാർ, ഡിജിറ്റൽ പ്രൊമോഷൻസ് ആഷിഫ് അലി, അഡ്വർടൈസിംഗ് – ബ്രിങ്ഫോർത്ത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.