യുവ താരം നിവിൻ പോളിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ട്രയ്ലർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് , സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം ഒരു കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ പോസ്റ്ററുകൾ, ടീസർ, ട്രയ്ലർ എന്നിവ നമ്മുക്ക് നൽകിയത്. കിറുക്കനും കൂട്ടുകാരുമെന്ന ടാഗ്‌ലൈനോടെയാണ് ഇതിന്റെ പോസ്റ്ററുകൾ റിലീസ് ചെയ്തത്. ഇപ്പോൾ ഇതിന്റെ റിലീസ് ഡേറ്റ് വന്നിരിക്കുകയാണ്. ഈ വരുന്ന ഒക്ടോബർ അഞ്ചിനാണ് സാറ്റർഡേ നൈറ്റ് പ്രേക്ഷകരുടെ മുന്നിലെത്തുക.
നേരത്തെ പൂജ റിലീസ് പ്ലാൻ ചെയ്തിരുന്ന ഈ ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ഒരാഴ്ച കൂടി റിലീസ് നീട്ടുകയായിരുന്നു. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു പക്കാ എന്റർടൈനറാണ് സാറ്റർഡേ നൈറ്റ് എന്ന ഫീലാണ് ഇതിന്റെ ട്രയ്ലർ നമ്മുക്ക് തന്നത്. സ്റ്റാൻലി എന്ന് പേരുള്ള ഒരു കഥാപാത്രമായാണ് നിവിൻ പോളി ഇതിലഭിനയിച്ചിരിക്കുന്നത്. ഒരു സംഘം പഴയ കൂട്ടുകാർ ഒരിടവേളയ്ക്ക് ശേഷം ഒരുമിച്ചു കൂടുന്നതും, ആ കണ്ട് മുട്ടലിന് ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ ചില കാര്യങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നിവ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. അസ്‌ലം കെ പുരയിൽ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തത് ടി ശിവാനന്ദേശ്വരൻ എന്നിവരാണ്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.