[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് ആൻഡ് കോ; റിവ്യൂ വായിക്കാം

ദി ഗ്രേറ്റ് ഫാദർ എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും, ശേഷം അബ്രഹാമിന്റെ സന്തതികൾ എന്ന ഹിറ്റ് മമ്മൂട്ടി ചിത്രം രചിക്കുകയും ചെയ്ത ഹനീഫ് അദനി, മലയാളത്തിലെ യുവസൂപ്പർതാരങ്ങളിലൊരാളായ നിവിൻ പോളിക്കൊപ്പം ഒരിക്കൽ കൂടി ഒന്നിച്ചതാണ് രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രത്തിനായി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിച്ച ഘടകം. ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഒരു കോമഡി ഹെയ്സ്റ്റ് ത്രില്ലർ ആയാണ് ഒരുക്കിയതെന്നത് പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുകയും ചെയ്തു. നിവിൻ പോളിയുടെ തന്നെ പോളി ജൂനിയർ പിക്ചേഴ്സ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഓണാവധിക്കാലത്ത് ആസ്വദിക്കാവുന്ന ഒരു ഗംഭീര എന്റർടൈൻമെന്റ് പാക്കേജെന്ന രീതിയിലാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ നിവിൻ പോളി അവതരിപ്പിക്കുന്ന രാമചന്ദ്ര ബോസ് എന്ന കഥാപാത്രത്തിന്റെയും അയാളുടെ കൂട്ടാളികളുടെയും ചുറ്റുമാണ് ചിത്രം വികസിക്കുന്നത്. ഗൾഫിൽ നടക്കുന്ന ഒരു കൊള്ളക്ക് ചുക്കാൻ പിടിക്കുന്ന ഒരു മലയാളി സംഘമാണ് രാമചന്ദ്ര ബോസ് ആൻഡ് ടീം. അവർ എങ്ങനെയാണ് ഇതിലേക്ക് കടന്നു വരുന്നതെന്നും, ആ കൊള്ള അവർ എങ്ങനെയാണ് നടത്തുന്നതെന്നും വളരെ രസകരമായി അവതരിപ്പിക്കുകയാണ് ഈ ചിത്രം. ഈ കൊള്ളയുമായി ബന്ധപ്പെട്ട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ ആവേശകരമായ അവതരണം കൂടിയാണ് ഈ ചിത്രം.

രചയിതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും തന്റെ മികവ് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചിട്ടുള്ള ആളാണ് ഹനീഫ് അദനി. എന്നാൽ തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് ഏറ്റവും വ്യത്യസ്തമായ ഒരു രീതിയിലാണ് ഹനീഫ് അദനി എന്ന രചയിതാവും സംവിധായകനും രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് പറയാം. ഹനീഫ് ഒരുക്കിയ തിരക്കഥയിൽ ഒരു വിനോദ ചിത്രത്തിന്റെ എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർത്തിട്ടുണ്ടെന്നു മാത്രമല്ല, സാധാരണ ഹനീഫ് അദനി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കോമഡി ഫൺ മൂഡിന് കൂടുതൽ പ്രാധാന്യം ഈ ചിത്രത്തിൽ അദ്ദേഹം നൽകിയിട്ടുണ്ട്. ആക്ഷനും കോമെഡിയും ത്രില്ലും എല്ലാം ചേർന്ന ഒരു കംപ്ളീറ്റ് പാക്കേജ് ആണ് തന്റെ തിരക്കഥയിലൂടെ ഹനീഫ് അദനി ഒരുക്കിയത്. അത് കൂടാതെ, ആ തിരക്കഥക്ക് സാങ്കേതികപരമായി വളരെ മികച്ച ദൃശ്യഭാഷ ചമക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം സീറ്റിൽ പിടിച്ചിരുത്താൻ സാധിച്ച ഈ സംവിധായകന് അഭിനേതാക്കളെ മികച്ച രീതിയിൽ ഉപയോഗിക്കാനും വളരെ രസകരമായ രീതിയിൽ ചിത്രം മുന്നോട്ടു കൊണ്ട് പോകാനും സാധിച്ചു എന്നതും എടുത്തു പറയണം. ചിത്രത്തിന്റെ ആദ്യ പകുതിയിൽ കോമഡിക്ക് പ്രാധാന്യം നൽകിയപ്പോൾ, രണ്ടാം പകുതി കോമേഡിക്കൊപ്പം ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു. ഇതിനെല്ലാമുപരി, പ്രേക്ഷകരെ ചിത്രത്തിന്റെ കഥയിലേക്ക്‌ ചേർത്ത് നിർത്തുന്ന വൈകാരികമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്.

നിവിൻ പോളി എന്ന നടൻ ഒരിക്കൽ കൂടി രസകരമായ പെർഫോമൻസ് കാഴ്ച വെച്ചുകൊണ്ട് ആരാധകരുടേയും സിനിമ പ്രേമികളുടേയും കയ്യടി നേടിയെടുത്തു. നിവിൻ പോളി എന്ന മികച്ച നടനെ വെല്ലുവിളിക്കുന്ന ഒരു കഥാപാത്രമല്ല രാമചന്ദ്ര ബോസ് എങ്കിലും, നിവിൻ എന്ന താരത്തെ പ്രേക്ഷകർ ഇഷ്ട്ടപെടുന്ന രീതിയിൽ സംവിധായകൻ ഉപയോഗിച്ചിട്ടുണ്ടെന്നതാണ് ഈ ചിത്രത്തിന്റെ മികവ്. ആക്ഷനും കോമെഡിയുമെല്ലാം നിവിൻ പോളി അനായാസമായി തന്നെ ചെയ്തു. നിവിൻ പോളിയെ കൂടാതെ ജാഫർ ഇടുക്കി, വിനയ് ഫോർട്ട് എന്നിവർ തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് കയ്യടി നേടിയപ്പോൾ, മമിതാ ബൈജു, ആർഷ ചാന്ദിനി ബൈജു, ഗണപതി, വിജിലേഷ്, ബാലു വർഗീസ് എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. നായികാ വേഷങ്ങൾ ചെയ്ത, ആർഷ ചാന്ദ്നി, മമിതാ ബൈജു എന്നിവർ ശ്രദ്ധ നേടുന്ന പ്രകടനമാണ് നൽകിയത്. അഭിനേതാക്കൾ തമ്മിലുള്ള ഓൺസ്‌ക്രീൻ രസതന്ത്രം ഏറെ രസകരമായിരുന്നു. കോമഡി രംഗങ്ങൾ എല്ലാം തന്നെ മനോഹരമായി വന്നതിന് കാരണവും അതായിരുന്നു.

വിഷ്ണു തണ്ടാശ്ശേരിഎന്ന ഛായാഗ്രാഹകൻ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിനാവശ്യമായ രസകരമായ അന്തരീക്ഷവും മാസ്സ് ഫീലും ഒരുക്കിയപ്പോൾ മിഥുൻ മുകുന്ദൻ ഒരുക്കിയ ഗാനങ്ങളും മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തെ സാങ്കേതികമായി ഏറെ നിലവാരമുള്ളതാക്കി മാറ്റുന്നുണ്ട്. അത് പോലെ നിഷാദ് യൂസഫ് നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന്റെ കഥ പറച്ചിലിന് ആവശ്യമായ വേഗത നൽകുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു എന്നതും എടുത്തു പറയണം. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മികച്ച വേഗതയിലാണ് ഈ ചിത്രം മുന്നോട്ട് സഞ്ചരിച്ചത്. ആക്ഷൻ രംഗങ്ങളിലെ ദൃശ്യങ്ങൾ ഗംഭീരമായിരുന്നു എന്നത് ചിത്രത്തിന് വലിയ ഊർജമാണ് നൽകിയത്.

ചുരുക്കി പറഞ്ഞാൽ രാമചന്ദ്ര ബോസ് ആൻഡ് കോ ഒരു തികഞ്ഞ വിനോദ ചിത്രമാണ്. ഒരു മാസ്സ് ഫാമിലി എന്ററൈൻമെൻറ് മൂവിയിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാം ലഭിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആണ് ഈ ചിത്രം നൽകുന്നത്. ഹനീഫ് അദനി എന്ന സംവിധായകന്റെയും നിവിൻ പോളി എന്ന താരത്തിന്റെയും ഒരു മികച്ച തിരിച്ചു വരവ് എന്നും ഈ ചിത്രത്തെ കുറിച്ച് നമ്മുക്ക് വിശേഷിപ്പിക്കാം

webdesk

Recent Posts

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

1 week ago

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…

3 weeks ago

ഹനാന്‍ ഷാ പാടിയ റൊമാന്റിക് സോങ്; ‘പൊങ്കാല’യിലെ പള്ളത്തിമീന്‍ പോലെ പാട്ട് പുറത്തിറങ്ങി.

മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…

3 weeks ago

പൊങ്കാല’ യുടെ ഗംഭീര ഓഡിയോ ലോഞ്ച് ദുബായിൽ വെച്ച് നടന്നു.

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…

3 weeks ago

ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയാകുന്നു, നായകന്‍ മോഹന്‍ലാല്‍

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…

4 weeks ago

കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്

ആക്‌‌ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…

4 weeks ago

This website uses cookies.