മലയാളത്തിന്റെ യുവസൂപ്പർതാരങ്ങളിൽ ഒരാളായ നിവിൻ പോളി ആദ്യമായി നായകനാവുന്ന വെബ് സീരിസ് സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ഫാർമ എന്ന് പേരിട്ടിരിക്കുന്ന ഈ വെബ് സീരിസ് അധികം വൈകാതെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംങ് ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. പ്രശസ്ത ബോളിവുഡ് താരം രജത് കപൂറും ഈ സിരീസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി.ആര്‍. അരുണ്‍ ആണ് ഫാർമ സംവിധാനം ചെയ്യുന്നത്. നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരാണ് ഈ വെബ് സീരിസിലെ മറ്റു പ്രധാന അഭിനേതാക്കൾ. അഭിനന്ദന്‍ രാമാനുജം കാമറ ചലിപ്പിച്ച ഈ വെബ് സീരീസിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്.
മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് ഈ വെബ് സീരിസ് നിർമ്മിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ നോബിൾ ജേക്കബ്. കാസ്റ്റിങ് വിവേക് അനിരുദ്ധ്. മേക്കപ്പ് സുധി കട്ടപ്പന. നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വെബ് സീരിസ് ഒരുക്കിയതെന്നു സംവിധായകൻ പി ആർ അരുൺ വെളിപ്പെടുത്തിയിരുന്നു. കലാസംവിധാനം- രാജീവ് കോവിലകം, സൗണ്ട്- ശ്രീജിത്ത് ശ്രീനിവാസൻ, വസ്ത്രാലങ്കാരം- രമ്യ അനസൂയ സുരേഷ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സാഗർ, സ്റ്റിൽസ്- സേതു അതിരപ്പിള്ളി, ഡിസൈൻ- തോട്ട് സ്റ്റേഷൻ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.