മലയാളത്തിലെ പ്രശസ്ത യുവ താരം നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് പടവെട്ട്. യുവ താരം സണ്ണി വെയ്ൻ ആദ്യമായി നിർമ്മിക്കുന്ന ഈ മലയാള ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ലിജു കൃഷ്ണയാണ്. ഇതിന്റെ അവസാന ഘട്ട ചിത്രീകരണം നടക്കുമ്പോൾ ആണ് സംവിധായകൻ ലിജു കൃഷ്ണ ഒരു കേസിൽ പെട്ട് പോലീസ് കസ്റ്റഡിയിൽ ആവുന്നത്. അത്കൊണ്ട് ചിത്രത്തിന്റെ അവസാന കുറച്ചു ദിവസങ്ങൾ ഷൂട്ട് ചെയ്തു തീർത്തത് അദ്ദേഹത്തിന്റെ സഹസംവിധായകൻ ആണെന്നാണ് വാർത്തകൾ പറയുന്നത്. ഏതായാലും ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പൂർണ്ണമായിരിക്കുകയാണ്. നിവിൻ പോളിക്കൊപ്പം മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലൻ ആണ്.
സംവിധായകനായ ലിജു കൃഷ്ണ തന്നെ രചിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലാണ് നിവിൻ പോളി ശരീര ഭാരം കൂട്ടിയത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ വലിയ ചിത്രങ്ങളിൽ ഒന്നായി ആണ് പടവെട്ട് ഒരുങ്ങുന്നത്. സണ്ണി വെയ്ന് ഒപ്പം ഇന്ത്യൻ സിനിമയിലെ വമ്പൻ നിർമ്മാണ കമ്പനികളിൽ ഒന്നായ സാരേഗാമ കൂടി ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായി എത്തിയിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.