മലയാള സിനിമയിൽ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേനായ സംവിധായകനാണ് ഹനീഫ് അദേനീ . മമ്മൂട്ടിയെ നായകനാക്കി ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത്, പിന്നീട് അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുകയും ചെയ്തിരുന്നു. ഹനീഫ് അദേനീ തന്റെ രണ്ടാമത്തെ ചിത്രം നിവിൻ പോളി ആയിട്ടായിരിക്കും എന്ന് നേരത്തെ സൂചന നൽകിയിരുന്നു. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെ ഒഫീഷ്യലായി പുറത്തു വിട്ടിരിക്കുകയാണ്
‘മിഖായേൽ’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വീണ്ടും ഒരു ക്രിസ്റ്റിയൻ ടൈറ്റിലുമായാണ് സംവിധായകൻ വന്നിരിക്കുകന്നത്. ഗ്രേറ്റ് ഫാദർ ചിത്രം എന്നപ്പോലെ മറ്റൊരു ഡാർക്ക് ത്രില്ലറാണ് അണിയറയിൽ ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രധാനമായും ആഫ്രിക്കയിലായിരിക്കും ചിത്രീകരിക്കുക. ഹനീഫിന്റെ മുമ്പത്തെ രണ്ട് തിരക്കഥകൾ പോലെ തന്നെ ഒരു ത്രില്ലർ സ്വഭാവത്തിലായിരിക്കും ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന് ശേഷം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ നിർമ്മിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത് .
നിവിൻ പോളിയുടെ അണിയറിൽ റീലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. ഓഗസ്റ്റ് 18ന് മലയാളത്തിലും, തമിഴിലും, തെലുഗിലും വമ്പൻ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും. മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇത്തികര പക്കിയായി വേഷമിടുന്നുണ്ട്. കേരളത്തിൽ മാത്രമായി ഏകദേശം 300ൽ പരം തീയറ്ററുകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.