‘ഓം ശാന്തി ഓശാന’യ്ക്ക് ശേഷം നിവിൻ പോളിയും ജൂഡ് ആന്റണിയും വീണ്ടും ഒന്നിക്കുവെന്നു സൂചന. ജൂഡ് ചിത്രം ‘2018’ന്റെ പ്രൊമോഷൻ സമയത്ത് നിവിനുമായി സിനിമ ഉണ്ടാകുമെന്നും, ‘സാറാസ് ‘ ന്റെ തിരക്കഥകൃത്ത് അക്ഷയ് ഹരീഷ് ആയിരിക്കും നിവിൻ ചിത്രത്തിന്റെ തിരക്കഥ യൊരുക്കുന്നതെന്നും ജൂഡ് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ നിവിൻ പോളിയും സൂചന നൽകിയിരിക്കുകയാണ്. ‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’, എന്നാണ് ജൂഡിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നിവിൻ കുറിച്ചത്.
ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്ന് ജൂഡ് നേരത്തെ അഭിമുഖത്തിൽ അറിയിച്ചിരുന്നു. ചിത്രത്തിൽ നിവിനൊപ്പമുള്ള മറ്റു അഭിനേതാക്കൾ ആരൊക്കെയെന്നക്കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത തരുമെന്നാണ് പ്രതീക്ഷ. 100 കോടി ക്ലബ്ബും പിന്നിട്ട് ജൂഡ് ആന്റണിയുടെ ‘2018 ‘തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മഹാപ്രളയത്തിന്റെ ഭീതിയും നേര്കാഴ്ചയും ബിഗ് സ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിന് എത്തിയിരുന്നു.
മെയ്യ് അഞ്ചിന് പുറത്തിറങ്ങിയ 2018 എവരിവണ്‍ ഈസ് എ ഹീറോയിൽ നിവിന്‍ പോളിക്കായി ഒരു കഥാപാത്രമുണ്ടായിരുന്നു എന്ന് ജൂഡ് അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. പിന്നീട് സ്‌ക്രിപ്റ്റ് എഡിറ്റിങ്ങില്‍ അത് വേണ്ടെന്ന് വച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വാർത്തകൾക്കൊക്കെ പിന്നാലെയാണ് ജൂഡ് – നിവിൻ ചിത്രത്തിന്റെ സൂചന വന്നിരിക്കുന്നത്
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.