മലയാള സിനിമയിലെ ട്രെൻഡ് സെറ്ററുകളിലൊന്നായി മാറിയ ചിത്രമാണ് പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി അഭിനയിച്ച പ്രേമം. 2015 ഇൽ റിലീസ് ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം കേരളത്തിൽ മാത്രമല്ല തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയിരുന്നു. നിവിൻ പോളിയെ സൂപ്പർതാര ലെവലിൽ എത്തിച്ച ഈ ചിത്രം ആഗോള ഗ്രോസ് ആയി 70 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. ഇപ്പോഴിതാ ഈ ടീം പത്ത് വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളാണ് വരുന്നത്.
ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു പിടി വലിയ ചിത്രങ്ങളിലൂടെ പുതിയ വർഷത്തിൽ മികച്ച തിരിച്ചുവരവിനാണ് നിവിൻ പോളി ഒരുങ്ങുന്നത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഡിയർ സ്റ്റുഡന്റസ്, എബ്രിഡ് ഷൈൻ ഒരുക്കുന്ന ആക്ഷൻ ഹീറോ ബിജു 2 , ആര്യൻ രമണി ഗിരിജാവല്ലഭൻ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എന്നിവയെല്ലാം നിവിൻ പോളി നായകനായി ഈ വർഷമെത്തുന്ന ചിത്രങ്ങളാണ്. അതിനൊപ്പം അൽഫോൻസ് പുത്രൻ ചിത്രം കൂടിയായാൽ അത് ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കും.
നേരം എന്ന സൂപ്പർ ഹിറ്റിനു ശേഷം നിവിൻ പോളി- അൽഫോൺസ് പുത്രൻ ടീമൊന്നിച്ച പ്രേമത്തിലൂടെ അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, സായ് പല്ലവി എന്നീ പുതുമുഖ നായികമാരേയും തെന്നിന്ത്യൻ സിനിമക്ക് ലഭിച്ചിരുന്നു. കൃഷ്ണ ശങ്കർ, ഷറഫുദീൻ, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരും മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതരായത് ഈ ചിത്രത്തിലൂടെയാണ്. പ്രേമത്തിന് ശേഷം ഏകദേശം ഏഴു വർഷത്തിന് ശേഷമാണ് അൽഫോൺസ് പുത്രൻ തന്റെ മൂന്നാം ചിത്രമായ ഗോൾഡ് ചെയ്തത്. എന്നാൽ പൃഥ്വിരാജ് നായകനായ ഈ ചിത്രം പ്രേക്ഷകർ സ്വീകരിച്ചില്ല.
അതിന് ശേഷം ആരോഗ്യപരമായ കാരണങ്ങളാൽ താൻ സംവിധാന രംഗത്ത് നിന്ന് പിൻവാങ്ങുകയാണെന്നും അൽഫോൺസ് പുത്രൻ പറഞ്ഞിരുന്നു എങ്കിലും, ഇപ്പോൾ അദ്ദേഹം സിനിമയിലേക്ക് തിരിച്ചു വരികയാണെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രേമം ടീമിന്റെ കൂടിച്ചേരലായിരിക്കും ഈ ചിത്രമെന്നും നിവിൻ പോളി നായകനായ അൽഫോൺസ് പുത്രൻ ചിത്രം വൈകാതെ സംഭവിക്കുമെന്ന പ്രതീക്ഷയിലുമാണ് ആരാധകർ. കഴിഞ്ഞ വർഷം അൽഫോൺസ് പുത്രന്റെ ജന്മദിനത്തിന് നിവിൻ പോളിയിട്ട ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയും വൈറലായിരുന്നു. നിവിൻ പോളിയോട് “മച്ചാനെ, അടുത്ത സിനിമ പൊളിക്കണ്ടേ” എന്ന് അൽഫോൺസ് ചോദിക്കുമ്പോൾ, “ഉറപ്പല്ലേ..പൊളിച്ചേക്കാം..എപ്പോഴേ റെഡി” എന്നാണ് നിവിൻ മറുപടി പറയുന്നത്.
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
This website uses cookies.