വെബ് സീരീസിൽ നായകനാവാൻ നിവിൻ പോളി; ഒപ്പം ബോളിവുഡ് താരവും.
മലയാളത്തിന്റെ യുവ സൂപ്പർതാരങ്ങളിൽ ഒരാളായ നിവിൻ പോളി വെബ് സീരീസിൽ നായകനാവുന്നു എന്ന് റിപ്പോർട്ടുകൾ. മലയാളത്തിൽ നിന്ന് ദുൽഖർ സൽമാൻ, സുദേവ് നായർ, നീരജ് മാധവ്, അജു വർഗീസ്, ഷറഫുദീൻ, ലാൽ തുടങ്ങി ഒട്ടേറെ പേർ അടുത്തിടെ ഹിന്ദി, മലയാളം ഭാഷകൾ ഉൾപ്പെടെയുള്ള പല പല വെബ് സീരീസുകളുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന് വേണ്ടിയൊരുക്കാൻ പോകുന്ന പുതിയ മലയാളം വെബ് സീരിസിലാണ് നിവിൻ പോളി നായകനായി എത്തുന്നത്. ഫാർമ എന്ന് പേരിട്ടിരിക്കുന്ന ഈ വെബ് സീരീസിൽ ബോളിവുഡ് താരം രജത് കപൂര്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷി എന്ന ചിത്രത്തിൽ വേഷമിട്ടിട്ടുള്ള രജത് കപൂർ, ഒരു വലിയ ഇടവേളക്ക് ശേഷമാണ് മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ഫൈനല്‍സ് എന്ന ചിത്രമൊരുക്കി ഏറെ ശ്രദ്ധ നേടിയ പി ആർ അരുൺ ആണ് ഫാർമ സംവിധാനം ചെയ്യാൻ പോകുന്നത്.
അഭിനന്ദന്‍ രാമാനുജം കാമറ ചലിപ്പിക്കുന്ന ഈ സീരിസിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ് ആണ്. ശ്രീജിത്ത് സാരംഗ് ആണ് ഇതിന്റെ എഡിറ്റർ. ഇതിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് സൂചന. പ്രേക്ഷകർക്ക് സർപ്രൈസ് ആയി ചില പ്രമുഖ താരങ്ങൾ ഇതിൽ അഭിനയിക്കുമെന്നും സൂചനയുണ്ട്. യഥാർത്ഥ കഥകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ സീരിസ് ഒരുക്കാൻ പോകുന്നതെന്ന് പി ആർ അരുൺ പറയുന്നു. ഈ വെബ് സീരിസിന്റെ ഭാഗമാകുന്നതിൽ താൻ ഏറെ ആവേശവാനാണ് എന്നാണ് നിവിൻ പോളിയുടെ പ്രതികരണം. അതുപോലെ മികച്ച നടനുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം അഗ്നിസാക്ഷിയിലൂടെ നേടിയ രജത് കപൂറിന്, 25 വർഷം കഴിഞ്ഞുള്ള ഈ മടങ്ങി വരവും ഏറെ സന്തോഷം പകരുന്നുണ്ട്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.