യുവ താരം നിവിൻ പോളി നായകനായി എത്തുന്ന, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ റിലീസിനൊരുങ്ങുകയാണ്. നാളെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് നിവിൻ പോളി. അതിന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി വെളിപ്പെടുത്തിയ ചില കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെറുകളായി എത്തി വലിയ ഹിറ്റായ നിവിൻ പോളി ചിത്രങ്ങൾക്ക് രണ്ടാം ഭാഗം വരുന്നതിനെ കുറിച്ചായിരുന്നു ചോദ്യം. പ്രേമത്തിന് ഒരു രണ്ടാം ഭാഗം വരുമോ എന്ന ചോദ്യത്തിന് നിവിൻ പറയുന്നത് അതൊരിക്കലും ഉണ്ടാവില്ല എന്നാണ്. അതൊരു അത്ഭുതം പോലെ ഒറ്റയ്ക്ക് നിൽക്കേണ്ട ചിത്രമാണെന്നും നിവിൻ പറയുന്നു. എന്നാൽ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ഒരു രണ്ടാം ഭാഗത്തിന് സാധ്യത ഉണ്ടെന്നും, അങ്ങനെയൊരു സാധ്യത ആലോചിക്കാവുന്നതാണെന്നും നിവിൻ പറയുന്നു. അതല്ലെങ്കിൽ, ധ്യാൻ സംവിധാനം ചെയ്യുന്ന വേറെയൊരു ചിത്രവുമാവാം സംഭവിക്കുകയെന്നും നിവിൻ പോളി കൂട്ടി ചേർത്തു.
ധ്യാൻ ശ്രീനിവാസൻ വളരെ കൂൾ ആണെന്നും, ഒപ്പം ജോലി ചെയ്യാൻ ഭയങ്കര രസമാണെന്നും നിവിൻ പറഞ്ഞു. നമ്മളെ ഒരുപാട് ചിരിപ്പിക്കുന്ന, റിലാക്സ് ചെയ്തു ഷൂട്ട് ചെയ്യുന്ന വ്യക്തിയാണ് ധ്യാൻ എന്നും നിവിൻ പറഞ്ഞു. എബ്രിഡ് ഷൈൻ ഒരുക്കിയ മഹാവീര്യരിൽ ആസിഫ് അലിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. കോർട്ട് റൂം ഡ്രാമ പോലെ ഒരുക്കിയ ഈ ചിത്രത്തിൽ ടൈം ട്രാവലും ഫാന്റസിയുമൊക്കെ വരുന്നുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് മഹാവീര്യർ നിർമ്മിച്ചത്. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.