യുവ താരം നിവിൻ പോളിയുടെ കുഞ്ഞു മകൻ ഇപ്പോൾ സിനിമാ പ്രേമികൾക്ക് എല്ലാവർക്കും പരിചിതനാണ് . നിവിൻ പോളിയുടെ മകന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒരിടക്ക് വൈറൽ ആയിരുന്നു. അച്ഛന്റെ ഒപ്പം പ്രേമം സ്റ്റൈലിൽ മുണ്ടുടുത്തും കൂളിംഗ് ഗ്ലാസ് വെച്ചും നിൽക്കുന്ന മകൻ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു.
ഇപ്പോഴിതാ നിവിൻ പോളിയുടെ കുഞ്ഞു മകൾ റീസയുടെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയെടുക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് റീസ തന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. അപ്പോഴാണ് നിവിൻ പോളി തന്റെ ഫേസ്ബുക് പേജിലൂടെ പുതിയ ചിത്രം പങ്കു വെച്ചത്. വിടർന്ന കണ്ണുകളോടെ സുന്ദരികുട്ടിയായി കാണപ്പെട്ട റീസ ഇപ്പോൾ നിവിൻ പോളി ആരാധകരുടെയും സിനിമാ പ്രേമികളുടെയും മനം കവരുകയാണ്.
റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി, ഗീതു മോഹൻദാസിന്റെ മൂത്തൊൻ എന്നിവ പൂർത്തിയാക്കിയ നിവിൻ പോളി അടുത്തതായി അഭിനയിക്കാൻ പോകുന്നത് ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ്. അജു വർഗീസ് നിർമ്മിക്കുന്ന ഈ കമ്പ്ലീറ്റ് എന്റെർറ്റൈനെർ ചിത്രത്തിൽ നയൻ താര ആണ് നായികാ വേഷത്തിലെത്തുന്നത്.ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പേരായ ദിനേശൻ, ശോഭ എന്നതാണ് ലവ് ആക്ഷൻ ഡ്രാമയിലെ നിവിൻ പോളിയുടെയും നയൻ താരയുടെയും കഥാപാത്രങ്ങളുടെയും പേരുകൾ എന്നതും ശ്രദ്ധേയമാണ്. ഷാൻ റഹ്മാൻ ആണ് ഈ ചിത്രത്തിന് സംഗീതം പകരുന്നത്. ഈ ചിത്രം അധികം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ഗൂഢാലോചന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അരങ്ങേറിയ ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമാണ് ലവ് ആക്ഷൻ ഡ്രാമ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.