പ്രശസ്ത തമിഴ് സംവിധായകൻ റാം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ യുവ താരം നിവിൻ പോളി. ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നും നിവിൻ പോളി പങ്കു വെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ പുതിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു എന്നും റാം സാറിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയ അനുഭവം ആണെന്നും നിവിൻ പോളി ഈ ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് കുറിക്കുന്നു. അഞ്ജലി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ സൂരിയും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. നിവിൻ പോളി പങ്കു വെച്ച ചിത്രത്തിൽ നിവിനും റാമിനും ഒപ്പം സൂരിയേയും കാണാൻ സാധിക്കും. ചെന്നൈയിലെ എ ആർ റഹ്മാന്റെ സ്റ്റുഡിയോ ഫ്ലോറിൽ വെച്ചാണ് ഇപ്പോൾ ഈ സിനിമയുടെ ചിത്രീയകരണം നടക്കുന്നത്. മുടി നീട്ടി വളർത്തിയ തന്റെ പുത്തൻ ലുക്കിലാണ് നിവിൻ പോളി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
സുരേഷ് കാമാച്ചിയുടെ നേതൃത്വത്തിലുള്ള വി ഹൗസ് പ്രൊഡക്ഷന്‍സ് ആണ് ഈ നിവിൻ പോളി- റാം ചിത്രം നിർമ്മിക്കുന്നത്. സുരേഷ് കാമാച്ചി തന്നെയാണ് സൂപ്പർ ഹിറ്റായ വെങ്കട് പ്രഭു- ചിമ്പു- എസ് ജെ സൂര്യ ചിത്രമായ മാനാട് നിർമ്മിച്ചതും. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് സംഗീതം പകരുന്നത് യുവാൻ ശങ്കർ രാജയാണ്. ഈ ചിത്രം പ്രഖ്യാപിച്ച പോസ്റ്ററില്‍ ഒരു വേട്ടക്കാരന്‍രെയും, മാനിന്റെയും, കടുവയുടെയും പടങ്ങൾ കാണാമെന്നത് കൊണ്ട് തന്നെ ചിത്രത്തിലെ മൂന്ന് കേന്ദ്ര കഥാപാത്രങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നതാവാം ഈ ചിത്രങ്ങള്‍ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. റാമിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം മമ്മൂട്ടി നായകനായി എത്തിയ പേരന്പ് ആയിരുന്നു. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് അത്. മലയാളത്തിലും തമിഴിലും ഒരുക്കിയ നേരം, അതിനു ശേഷം റിച്ചി എന്നിവയാണ് നിവിൻ പോളി ഇതിനു മുൻപ് അഭിനയിച്ച തമിഴ് ചിത്രങ്ങൾ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.