[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രേമം ടീം വീണ്ടും ഒന്നിക്കുന്നു; മിന്നും താരമാകാൻ നിവിൻ പോളി

യുവ താരം നിവിൻ പോളിയെ താരപദവിയിലേക്ക് ഉയർത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. നിവിൻ പോളിക്കൊപ്പം ഈ ചിത്രത്തിലെ നായികമാരായ സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ എന്നിവരും വലിയ ജനപ്രീതി നേടി. വിനയ് ഫോർട്ട്, സിജു വിൽ‌സൺ, സൗബിൻ ഷാഹിർ, ഷറഫുദീൻ, കൃഷ്ണ ശങ്കർ, ശബരീഷ് എന്നിവരും ഇതിലൂടെ വലിയ ശ്രദ്ധയാണ് നേടിയത്. അതിൽ തന്നെ നിവിൻ പോളി- സായ് പല്ലവി ടീം നേടിയ കയ്യടി വളരെ വലുതാണ്. പ്രേമത്തിന് ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ പ്രശസ്ത നായികമാരിലൊരാളായ സായ് പല്ലവി ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് വരികയാണെന്ന വാർത്തകളാണ് വരുന്നത്. നിവിൻ പോളി നായകനായ താരം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി തിരിച്ചു വരുന്നതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അത് കൊണ്ട് തന്നെ പ്രേമം ടീം ഒരിക്കൽ കൂടി ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

കിളി പോയ്, കോഹിനൂർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വിനയ് ഗോവിന്ദ് ഒരുക്കുന്ന താരം രചിച്ചിരിക്കുന്നത് വിവേക് രഞ്ജിത്താണ്. അടുത്ത മാസം മണാലിയിലാണ് ഈ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിക്കുന്നത്. മണാലി കൂടാതെ കൊച്ചിയിലും താരം ഷൂട്ട് ചെയ്യും. വിനയ് ഫോർട്ട്, നിഖില വിമൽ, കൃഷ്ണ ശങ്കർ, നമിത കൃഷ്ണൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ, പത്തൊൻപതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കയാദു ലോഹറും അഭിനയിക്കുന്നുണ്ട്. രാഹുൽ രാജ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പ്രദീഷ് എം വർമയാണ്. പോളി ജൂനിയർ പിക്ചേഴ്സും മാജിക് ഫ്രെയിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ ദുബായിൽ ഹനീഫ് അദനി ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നിവിൻ പോളി.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 day ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.