യുവ താരം നിവിൻ പോളിയെ താരപദവിയിലേക്ക് ഉയർത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. നിവിൻ പോളിക്കൊപ്പം ഈ ചിത്രത്തിലെ നായികമാരായ സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ എന്നിവരും വലിയ ജനപ്രീതി നേടി. വിനയ് ഫോർട്ട്, സിജു വിൽസൺ, സൗബിൻ ഷാഹിർ, ഷറഫുദീൻ, കൃഷ്ണ ശങ്കർ, ശബരീഷ് എന്നിവരും ഇതിലൂടെ വലിയ ശ്രദ്ധയാണ് നേടിയത്. അതിൽ തന്നെ നിവിൻ പോളി- സായ് പല്ലവി ടീം നേടിയ കയ്യടി വളരെ വലുതാണ്. പ്രേമത്തിന് ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ പ്രശസ്ത നായികമാരിലൊരാളായ സായ് പല്ലവി ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് വരികയാണെന്ന വാർത്തകളാണ് വരുന്നത്. നിവിൻ പോളി നായകനായ താരം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി തിരിച്ചു വരുന്നതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അത് കൊണ്ട് തന്നെ പ്രേമം ടീം ഒരിക്കൽ കൂടി ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
കിളി പോയ്, കോഹിനൂർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വിനയ് ഗോവിന്ദ് ഒരുക്കുന്ന താരം രചിച്ചിരിക്കുന്നത് വിവേക് രഞ്ജിത്താണ്. അടുത്ത മാസം മണാലിയിലാണ് ഈ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിക്കുന്നത്. മണാലി കൂടാതെ കൊച്ചിയിലും താരം ഷൂട്ട് ചെയ്യും. വിനയ് ഫോർട്ട്, നിഖില വിമൽ, കൃഷ്ണ ശങ്കർ, നമിത കൃഷ്ണൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ, പത്തൊൻപതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കയാദു ലോഹറും അഭിനയിക്കുന്നുണ്ട്. രാഹുൽ രാജ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പ്രദീഷ് എം വർമയാണ്. പോളി ജൂനിയർ പിക്ചേഴ്സും മാജിക് ഫ്രെയിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ ദുബായിൽ ഹനീഫ് അദനി ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നിവിൻ പോളി.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.