മലയാളത്തിന്റെ യുവ താരം നിവിൻ പോളിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു എന്ന വർത്തയാണിപ്പോൾ പുറത്ത് വരുന്നത്. ടൈറ്റിൽ ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ ചിത്രത്തിന്റെ ടൈറ്റിൽ എന്ന നിലയിൽ ഒരു പേര് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സാറ്റർഡേ നൈറ്റ്സ് എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേരെന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. സൂപ്പർ ഹിറ്റായ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിക്കൊപ്പം റോഷൻ ആൻഡ്രൂസ് കൈകോർക്കുന്ന ചിത്രം കൂടിയാണിത്. വിനായക ഫിൽംസിന്റെ ബാനറിൽ അജിത് വിനായക നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നുണ്ട്. പുതുമുഖമായ മാളവിക ശ്രീനാഥാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്.
ദുൽഖർ സൽമാൻ നായകനായെത്തിയ സല്യൂട്ട് ആയിരുന്നു റോഷൻ ആൻഡ്രൂസിന്റെ തൊട്ടു മുൻപത്തെ റിലീസ്. സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ടുള്ള റിലീസ് ആയാണ് കഴിഞ്ഞ മാർച്ച് പതിനെട്ടിന് സല്യൂട്ട് പുറത്തു വന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഉദയനാണ് താരം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറിയ റോഷൻ ആൻഡ്രൂസ്, പിന്നീട് മോഹൻലാൽ തന്നെ നായകനായ ഇവിടം സ്വർഗ്ഗമാണു, കാസനോവ എന്നിവയും നോട്ട് ബുക്ക്, മുംബൈ പോലീസ്, സ്‌കൂൾ ബസ്, പ്രതി പൂവൻ കോഴി, ഹൌ ഓൾഡ് ആർ യു എന്നീ മലയാള ചിത്രങ്ങളും, ഹൌ ഓൾഡ് ആർ യുവിന്റെ തമിഴ് റീമേക്കായ 36 വയതിനിലെയും സംവിധാനം ചെയ്തിട്ടുണ്ട്. രാജീവ് രവിയുടെ തുറമുഖം, എബ്രിഡ് ഷൈനിന്റെ മഹാവീര്യർ, ലിജു കൃഷ്ണയുടെ പടവെട്ട്, റാം ഒരുക്കിയ തമിഴ് ചിത്രമെന്നിവയാണ് നിവിൻ പോളി നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.