സൂപ്പർ വിജയം നേടിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം യുവ താരം നിവിൻ പോളിയും സൂപ്പർ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസും കൈകോർത്ത ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ ഇന്ന് പുറത്തു വന്നു. സാറ്റർഡേ നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം ഒരു വലിയ താരനിര തന്നെയണിനിരക്കുന്നുണ്ട്. സൈജു കുറുപ്പ്, സിജു വിൽസൺ, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ മാളവിക ശ്രീനാഥാണ്. കിറുക്കനും കൂട്ടുകാരും എന്ന ടാഗ് ലൈനോടെയാണ് ഇതിന്റെ ടൈറ്റിൽ പുറത്തു വന്നിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം സൈജു കുറുപ്പ്, സിജു വിൽസൺ, അജു വർഗീസ് എന്നിവരേയും ഈ പോസ്റ്ററിൽ കാണാൻ സാധിക്കും. ഒരു കോമഡി ത്രില്ലറായാണ് ഈ ചിത്രമൊരുക്കിയതെന്ന സൂചനയാണ് ഈ പോസ്റ്റർ തരുന്നത്.
അതുപോലെ തന്നെ പൂജ റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നും പോസ്റ്ററിൽ പറയുന്നു. വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായക നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത്, എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നിവ രചിച്ച നവീൻ ഭാസ്കറാണ്. അസ്‌ലം കെ പുരയിൽ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്യുന്നത് ടി ശിവാനന്ദേശ്വരൻ എന്നിവരാണ്. ദുൽകർ സൽമാൻ നായകനായെത്തിയ സല്യൂട്ട് ആയിരുന്നു റോഷൻ ആൻഡ്രൂസിന്റെ തൊട്ടു മുൻപത്തെ റിലീസ്. രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്ണയുടെ പടവെട്ട്, റാം ഒരുക്കിയ തമിഴ് ചിത്രമെന്നിവയാണ് നിവിൻ പോളി നായകനായി ഇനി വരാനുള്ള മറ്റു ചിത്രങ്ങൾ. കഴിഞ്ഞ മാസം റിലീസായ, എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യരെന്ന ചിത്രത്തിലെ പ്രകടനം നിവിന് വലിയ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.