മലയാളത്തിന്റെ യുവ താരം നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യർ. സൂപ്പർ ഹിറ്റുകളായി മാറിയ 1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ -നിവിൻ പോളി കൂട്ടുകെട്ട് ഒന്നിച്ച ഈ ചിത്രത്തിൽ ആസിഫ് അലിയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ജൂലൈ ഇരുപത്തിയൊന്നിനാണ് ഈ ചിത്രം ആഗോള റീലിസായി എത്തുക. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ഫാന്റസിയും കോമെടിയും ടൈം ട്രാവലും കോടതിയും നിയമ വ്യവഹാരങ്ങളും ഇടകലർത്തിയാണ് കഥ പറയുന്നത്. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഓൺലൂകേർസ് മീഡിയയോട് സംസാരിക്കവെ തന്റെ വരാനിരിക്കുന്ന ഒരു കഥാപാത്രത്തെ കുറിച്ചും നിവിൻ പോളി പറഞ്ഞത് ശ്രദ്ധ നേടുകയാണ്.
ഇടയ്ക്കു നെഗറ്റീവ് വേഷം പരീക്ഷിച്ചെങ്കിലും പിന്നീടത് കാണാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം. അതിനുത്തരമായി നിവിൻ പറയുന്നത്, തന്റെ വരാനിരിക്കുന്ന തുറമുഖം എന്ന ചിത്രത്തിൽ നെഗറ്റീവ് ഷേഡ് ഉള്ളയൊരു കഥാപാത്രമാണ് ചെയ്തിരിക്കുന്നതെന്നതാണ്. ആ ചിത്രം റിലീസ് ചെയ്യുകയാണെങ്കിൽ അതിന്റെ റിലീസ് സമയത്തു കൂടുതൽ സംസാരിക്കാം എന്നും നിവിൻ പറയുന്നു. രാജീവ് രവി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമായ തുറമുഖം ചില സാങ്കേതികവും നിയമപരവുമായ കാരണങ്ങളാൽ റിലീസ് ചെയ്യാതെയിരിക്കുകയാണ്. മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഈ ചിത്രം വൈകാതെ തന്നെ വെള്ളിത്തിരയിൽ എത്തുമെന്നാണ് പ്രതീക്ഷ.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.