തന്റെ അഭിനയ ജീവിതത്തിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ് യുവ താരം നിവിൻ പോളി. പത്തു വർഷം മുൻപ് വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിവിൻ പോളി ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനാണ്. വലിയ ഹിറ്റുകളിലൂടെയും അതുപോലെ ഗംഭീര ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടേയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു 2015 ഇൽ റിലീസ് ചെയ്ത പ്രേമം. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡിൽ, ആ സമയത്തു മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ തൊട്ടു താഴെ വരെ വന്നെത്തിയ ചിത്രമാണ് പ്രേമം. ചിത്രത്തിന്റെ സെൻസർ കോപ്പി ചോർന്ന പ്രശ്നം ഉണ്ടായിരുന്നില്ലെങ്കിൽ ദൃശ്യത്തിന്റെ കളക്ഷൻ മറികടക്കുകയും ചെയ്തേനെ പ്രേമം. എന്നാൽ പ്രേമത്തിന്റെ കഥയും തിരക്കഥയും പോലും പൂർത്തിയാകുന്നതിനു മുൻപ് തന്നെ ഈ ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമാകുമെന്നു സംവിധായകൻ അൽഫോൻസ് പുത്രന് ഉറപ്പുണ്ടായിരുന്നു എന്നാണ് നിവിൻ പോളി വെളിപ്പെടുത്തുന്നത്.
ആലുവയിലൊരു വീടെടുത്ത് അവിടെ വെച്ച് പ്രേമത്തിന്റെ ചർച്ചകൾ നടക്കുമ്പോഴാണ് ഏതാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്‌ഷൻ നേടിയിട്ടുള്ള സിനിമെയെന്നു അൽഫോൻസ് ചോദിച്ചത്. ദൃശ്യം എന്ന് തങ്ങൾ എല്ലാവരും ഉത്തരം പറഞ്ഞപ്പോൾ അൽഫോൻസ് പറഞ്ഞത് നമ്മുടെ സിനിമ അതിനുമുകളിൽ പോകുമെന്നാണെന്നും നിവിൻ പറയുന്നു. അത് കേട്ട് തങ്ങൾ എല്ലാവരും മിഴിച്ചിരുന്നു പോയെന്നും, കഥയും തിരക്കഥയും പൂർത്തിയാകുന്നതിനുമുമ്പ്, ആരൊക്കെ ഏതൊക്കെ വേഷത്തിലെത്തുമെന്ന് തീരുമാനിക്കുന്നതിനു മുമ്പാണ് അൽഫോൺസിന്റെ ഇത്തരത്തിലുള്ള ഡയലോഗ് എന്നും നിവിൻ പോളി ഓർത്തെടുക്കുന്നു. അൽഫോൺസ് അത് നിരന്തരം പറഞ്ഞുകൊണ്ടിരുന്നപ്പോൾ, സ്ഥിരമായി കേട്ടുകേട്ട് തങ്ങളുടെ ഉള്ളിലും അതു കയറിക്കൂടി എന്നും, വലിയ വിജയം നേടാൻ പോകുന്ന ഒരു സിനിമയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന തോന്നൽ ചിത്രീകരണം നടക്കുമ്പോൾ തന്നെയുണ്ടായി എന്നും നിവിൻ പറയുന്നു.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.