പ്രശസ്ത തമിഴ് സംവിധായകൻ റാം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായകനായി അഭിനയിക്കുകയായിരുന്നു മലയാളത്തിന്റെ യുവ താരമായ നിവിൻ പോളി. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന വിവരമാണ് നിവിൻ പോളി പങ്കു വെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നും നിവിൻ പോളി നേരത്തെയും ചിത്രങ്ങൾ പങ്കു വെക്കുകയും അത് വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. റാം സാറിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയ അനുഭവം ആണെന്നും നിവിൻ പോളി ഈ ചിത്രങ്ങൾ പങ്കു വെച്ച് പറഞ്ഞിരുന്നു. അഞ്ജലി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ സൂരിയും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.
മുടി നീട്ടി വളർത്തിയ തന്റെ പുത്തൻ ലുക്കിലാണ് നിവിൻ പോളി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് കാമാച്ചിയുടെ നേതൃത്വത്തിലുള്ള വി ഹൗസ് പ്രൊഡക്ഷന്‍സ് ആണ് ഈ നിവിൻ പോളി- റാം ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റായ വെങ്കട് പ്രഭു- ചിമ്പു- എസ് ജെ സൂര്യ ചിത്രമായ മാനാട് നിർമ്മിച്ചതും ഇവർ ആണ്. യുവാൻ ശങ്കർ രാജയാണ് ഇതുവരെ പേരിടാത്ത ഈ നിവിൻ പോളി- റാം ചിത്രത്തിന്റെ സംഗീത സംവിധായകൻ. റാമിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം മമ്മൂട്ടി നായകനായി എത്തിയ പേരന്പ് ആയിരുന്നു. ഇനി നിവിൻ പോളി ചെയ്യാൻ പോകുന്നത് നവീൻ ഭാസ്കർ രചിച്ചു റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ്. രാജീവ് രവിയുടെ തുറമുഖം, എബ്രിഡ് ഷൈൻ ഒരുക്കിയ മഹാവീര്യർ, ലിജു കൃഷ്ണയുടെ പടവെട്ട് എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള നിവിൻ ചിത്രങ്ങൾ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.