ഒരു പറ്റം നവാഗതരെ അണിനിരത്തി തന്റെ നിർമ്മാണ ബാനറായ പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ യുവ താരം നിവിൻ പോളി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഡിയർ സ്റ്റുഡന്റസ്. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള രസകരമായ ഒരു കാസ്റ്റിംഗ് കോൾ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയും ചേർന്നാണ്. അവർ രണ്ടു പേരും തന്നെയാണ് ഇപ്പോൾ വന്ന കാസ്റ്റിംഗ് കോൾ വീഡിയോയിലും പ്രത്യക്ഷപ്പെടുന്നത്. നിവിൻ പോളി നായകനായി അഭിനയിച്ച അൽഫോൻസ് പുത്രൻ ചിത്രം പ്രേമം, അൽത്താഫ് സലിം ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിൽ സംവിധാന സഹായികളായി ജോലി ചെയ്‌തിട്ടുള്ളവരാണ് സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയും.
പതിനാറിനും ഇരുപത്തിരണ്ടിനും ഇടയ്ക്കു പ്രായമുള്ള ആൺകുട്ടികളെയും പെണ്കുട്ടികളെയുമാണ് ഈ ചിത്രത്തിലേക്ക് ആവശ്യമുള്ളത് എന്ന് കാസ്റ്റിംഗ് കാൾ വീഡിയോ പറയുന്നു. താല്പര്യം ഉള്ളവർ ഒരു മിനിട്ടു നീളമുള്ള തങ്ങളുടെ ഇൻട്രൊഡക്ഷൻ വീഡിയോ, മേക്കപ് ഉപയോഗിക്കാത്ത ഫോട്ടോ എന്നിവ dsmovieauditions@gmail.com എന്നീ ഇമെയിൽ ഐഡിയിലേക്കു അയക്കാൻ ആണ് അണിയറ പ്രവർത്തകർ ആവശ്യപ്പെടുന്നത്. ആക്ഷൻ ഹീറോ ബിജു, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കനകം കാമിനി കലഹം, മഹാവീര്യർ എന്നിവയാണ് ഇതുവരെ നിവിൻ പോളി നിർമ്മിച്ച ചിത്രങ്ങൾ. അതിൽ മഹാവീര്യർ റിലീസ് ചെയ്യാൻ പോകുന്നതേ ഉള്ളു. ഇത് കൂടാതെ താരം, ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല, ശേഖര വർമ്മ രാജാവ് എന്നിവയും പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കാൻ പോകുന്ന ചിത്രങ്ങളാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.