കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രം അടുത്ത മാസം റിലീസ് ചെയ്യാനിരിക്കെ ഈ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വളരെ വലുതാണ്. നിവിൻ പോളിയുടെ നായക വേഷവും മോഹൻലാലിന്റെ അതിഥി വേഷവും റോഷൻ ആൻഡ്രൂസിന്റെ സംവിധാന മികവുമെല്ലാം ഈ ചിത്രത്തെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ആണ്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ നിർണ്ണായകമായ ചിത്രവുമാണ്. വമ്പൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. പരിക്കുകൾ പോലും വക വെക്കാതെയാണ് അഭ്യാസിയായ കായംകുളം കൊച്ചുണ്ണിയുടെ സംഘട്ടന രംഗങ്ങൾ നിവിൻ പോളി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
ഒന്ന് രണ്ടു തവണ പരിക്കേൽക്കുകയും ചെയ്ത നിവിൻ പോളി , അതൊന്നും വക വെക്കാതെയാണ് സാഹസികമായതും അപകടകരമായതുമായ സ്റ്റണ്ട് രംഗങ്ങൾ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇത്തിക്കര പക്കിയായി എത്തുന്ന മോഹൻലാലും ഈ ചിത്രത്തിൽ കിടിലൻ സംഘട്ടന രംഗങ്ങൾ കാഴ്ച വെച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിഷമുള്ള പാമ്പുകളും അതുപോലെ മുതലകൾ നിറഞ്ഞ സ്ഥലതുമെല്ലാം ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യേണ്ടി വന്നപ്പോഴെല്ലാം ഏറ്റവും ഗംഭീരമായ രീതിയിൽ ആണ് നിവിൻ പോളി അതവതരിപ്പിച്ചത്.
കയ്യൊടിഞ്ഞിട്ടു പോലും അധികം റസ്റ്റ് എടുക്കാതെ വീണ്ടും ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ നിവിൻ എത്തി. അതുപോലെ തന്റെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അപകടങ്ങളിൽ നിന്ന് വരെ നിവിൻ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രക്ഷപ്പെട്ടിരുന്നു. ഏതായാലും കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് പ്രേക്ഷകർക്ക് മുന്നിൽ നിവിൻ പോളി- മോഹൻലാൽ- റോഷൻ ആൻഡ്രൂസ് ടീം ഒരുക്കിയിരിക്കുന്നത്. ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കിൽ ആണ് ഒരുക്കിയത്. ബോബി- സഞ്ജയ് ടീം ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.