കഴിഞ്ഞ ദിവസമാണ് യുവ താരം നിവിൻ പോളി നായകനായ പടവെട്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഇനിയും ഷൂട്ടിംഗ് പൂർത്തിയായിട്ടില്ലാത്ത ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ ലിജു കൃഷ്നയും ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത യുവ താരമായ സണ്ണി വെയ്‌നുമാണ്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം ആദ്യമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹവും അഭിനയിക്കുന്നുണ്ട്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അതിഥി വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അരുവി എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നായികയായ അദിതി ബാലൻ ആണ്. സൂര്യ ഫിലിംസ് വിതരണം ചെയ്യാൻ പോകന്ന ഈ ചിത്രത്തിൽ ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഏതായാലും ഇന്നലെ റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
നിവിൻ പോളി ആരാധകർ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആഘോഷിച്ചത് ട്വിറ്ററിൽ ഒരു പുതിയ ഹാഷ് ടാഗ് റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടാണ്. #PadavettuFL എന്ന അവരുടെ ടാഗ് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെടുന്ന മലയാളം സിനിമാ പോസ്റ്റർ ടാഗ് ആയി മാറി. ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ടാഗ് സൃഷ്‌ടിച്ച റെക്കോർഡ് ആണ് ഈ നിവിൻ പോളി ചിത്രം തകർത്തത്. #KurupSecondLook എന്ന ഹാഷ് ടാഗ് 136.5k ട്വീറ്റുകൾ നേടിയപ്പോൾ പടവെട്ട് ഹാഷ് ടാഗ് നേടിയത് 250.4 K ആണ്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ദി പ്രീസ്റ്റ്, മരക്കാർ എന്നീ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് ഹാഷ് ടാഗുകളും ഇതിനു പുറകിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം കൂടാതെ രാജീവ് രവിയുടെ തുറമുഖം, നവാഗത സംവിധായകർ ഒരുക്കുന്ന ബിസ്മി സ്പെഷ്യൽ, ഗ്യാങ്സ്റ്റർ ഓഫ് മുണ്ടന്‍മല എന്നിവയാണ് ഇനി വരാനുള്ള നിവിൻ പോളി ചിത്രങ്ങൾ.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.