2019 ൽ ധ്യാൻ ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് യുവ സൂപ്പർ താരമായ നിവിൻ പോളിയും ലേഡി സൂപ്പർസ്റ്റാറായ നയൻ താരയും ആദ്യമായി ഒന്നിച്ചത്. ഇപ്പോഴിതാ ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും മലയാളത്തിൽ ഒന്നിക്കുന്ന ചിത്രം വരികയാണ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ഡിയർ സ്റ്റുഡന്റസ് എന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒരുമിക്കുന്നത്. ഇപ്പോഴിതാ ഇരുവരും പ്രത്യക്ഷപ്പെടുന്ന പുത്തൻ പോസ്റ്റർ പങ്കു വെച്ച് കൊണ്ട് ന്യൂ ഇയർ ആശംസകളുമായി എത്തിയിരിക്കുകയാണ് ഡിയർ സ്റ്റുഡന്റസ് ടീം.
വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചു പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നതും. ഈ വർഷം ഡിയർ സ്റ്റുഡന്റസ് പ്രേക്ഷകരുടെ മുന്നിലെത്തും. ഇത് കൂടാതെ ഒരുപിടി വലിയ ചിത്രങ്ങളാണ് നിവിൻ പോളി നായകനായി അണിയറയിൽ ഒരുങ്ങുന്നത്.ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഒ ശബരി.
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
മലയാള സിനിമയിലെ ട്രെൻഡ് സെറ്ററുകളിലൊന്നായി മാറിയ ചിത്രമാണ് പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി അഭിനയിച്ച…
ലിസ്റ്റിൻ സ്റ്റീഫൻ 14 വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പർ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
This website uses cookies.