[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദിനേശനാവാൻ നിവിൻ ; ‘ലവ് ആക്ഷൻ ഡ്രാമ’ തുടങ്ങി

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമാ’. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു സിനിമ കുടുംബത്തിൽ നിന്ന് ഇൻഡസ്ട്രിയുടെ ഭാഗമായ താരം നടനായും, തിരക്കഥകൃത്തായും കഴിവ് തെളിയിച്ചുകഴിഞ്ഞതാണ്. ഇപ്പോൾ സ്വന്തം ചേട്ടൻ കൂടിയായ വിനീത് ശ്രീനിവാസന്റെ പാതയിലൂടെ തന്നെ സഞ്ചരിക്കാണ് ധ്യാനും ഒരുങ്ങുന്നത്. നിവിൻ പോളിയാണ് സിനിമയിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. തമിഴകത്തെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായിയെത്തുന്നത്. ഹാസ്യം, പ്രേമം, ആക്ഷൻ തുടങ്ങിയവക്ക് തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ ചിത്രത്തിലൂടെ അജു വർഗീസ് നിർമാണ രംഗത്തേക്ക് ആദ്യ ചുവടു വയ്‌ക്കുന്നുവെന്ന പ്രതേകത കൂടിയുണ്ട്

ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വെച്ചു നടന്നു. ആദ്യ ഷെഡ്യൂൾ കൊച്ചിയിലാണ് ഷൂട്ട് ചെയ്യാൻ ഒരുങ്ങുന്നത്. ചെന്നൈയായിരിക്കും ചിത്രത്തിന്റ പ്രധാന ലൊക്കേഷൻ. ബാംഗ്ലൂറിൽ ഒരു ഷെഡ്യൂൾ ഉണ്ടാവുമെന്ന് സൂചനയുണ്ട്. ദിനേശൻ എന്ന കഥാപാത്രമായി നിവിൻ പോളിയും ശോഭ എന്ന കഥാപാത്രമായാണ് നയൻതാര വേഷമിടുന്നത്. ശ്രീനിവാസന്റെ എവർ ഗ്രീൻ ഹിറ്റ് ചിത്രമായ ‘വടക്ക് നോക്കി യന്ത്രം’ എന്ന സിനിമയുടെ പുതിയ വേർഷൻ എന്നപ്പോലെ ചിത്രം നിങ്ങൾക്ക് അനുഭവപ്പെടുമെന്നാണ് ധ്യാൻ ശ്രീനിവാസൻ അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചത്. പാലക്കാടിൽ നിന്നുള്ള ഒരു ബ്രാഹ്മിൻ യുവതിയായാണ് നയൻതാര വേഷമിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസൻ തന്നെയാണ്. അജു വര്ഗീസ്, ശ്രീനിവാസൻ, ഉർവശി, ജൂഡ് ആന്റണി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഷാൻ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. വിനീത് ശ്രീനിവാസനാണ് ഗാനങ്ങൾ രച്ചിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ ചിത്രം പ്രദർശനത്തിനെത്തും.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

14 hours ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.