സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമാ’. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു സിനിമ കുടുംബത്തിൽ നിന്ന് ഇൻഡസ്ട്രിയുടെ ഭാഗമായ താരം നടനായും, തിരക്കഥകൃത്തായും കഴിവ് തെളിയിച്ചുകഴിഞ്ഞതാണ്. ഇപ്പോൾ സ്വന്തം ചേട്ടൻ കൂടിയായ വിനീത് ശ്രീനിവാസന്റെ പാതയിലൂടെ തന്നെ സഞ്ചരിക്കാണ് ധ്യാനും ഒരുങ്ങുന്നത്. നിവിൻ പോളിയാണ് സിനിമയിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. തമിഴകത്തെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായിയെത്തുന്നത്. ഹാസ്യം, പ്രേമം, ആക്ഷൻ തുടങ്ങിയവക്ക് തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ ചിത്രത്തിലൂടെ അജു വർഗീസ് നിർമാണ രംഗത്തേക്ക് ആദ്യ ചുവടു വയ്‌ക്കുന്നുവെന്ന പ്രതേകത കൂടിയുണ്ട്
ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വെച്ചു നടന്നു. ആദ്യ ഷെഡ്യൂൾ കൊച്ചിയിലാണ് ഷൂട്ട് ചെയ്യാൻ ഒരുങ്ങുന്നത്. ചെന്നൈയായിരിക്കും ചിത്രത്തിന്റ പ്രധാന ലൊക്കേഷൻ. ബാംഗ്ലൂറിൽ ഒരു ഷെഡ്യൂൾ ഉണ്ടാവുമെന്ന് സൂചനയുണ്ട്. ദിനേശൻ എന്ന കഥാപാത്രമായി നിവിൻ പോളിയും ശോഭ എന്ന കഥാപാത്രമായാണ് നയൻതാര വേഷമിടുന്നത്. ശ്രീനിവാസന്റെ എവർ ഗ്രീൻ ഹിറ്റ് ചിത്രമായ ‘വടക്ക് നോക്കി യന്ത്രം’ എന്ന സിനിമയുടെ പുതിയ വേർഷൻ എന്നപ്പോലെ ചിത്രം നിങ്ങൾക്ക് അനുഭവപ്പെടുമെന്നാണ് ധ്യാൻ ശ്രീനിവാസൻ അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചത്. പാലക്കാടിൽ നിന്നുള്ള ഒരു ബ്രാഹ്മിൻ യുവതിയായാണ് നയൻതാര വേഷമിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസൻ തന്നെയാണ്. അജു വര്ഗീസ്, ശ്രീനിവാസൻ, ഉർവശി, ജൂഡ് ആന്റണി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഷാൻ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. വിനീത് ശ്രീനിവാസനാണ് ഗാനങ്ങൾ രച്ചിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ ചിത്രം പ്രദർശനത്തിനെത്തും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.