ഈ കഴിഞ്ഞ ഓണക്കാലത്തു റിലീസ് ചെയ്ത ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ ലവ് ആക്ഷൻ ഡ്രാമ. ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് നടൻ അജു വർഗീസും വിശാഖ് സുബ്രമണ്യവും ചേർന്നാണ്. ഫന്റാസ്റ്റിസ് ഫിലിമ്സിന്റെ ബാനറിൽ ഇവർ നിർമ്മിച്ച ആദ്യത്തെ ചിത്രവുമാണ് ഇത്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ ശ്രീനിവാസനും അതുപോലെ വിനീത് ശ്രീനിവാസനും അഭിനയിച്ചിട്ടുണ്ട്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ഈ ചിത്രം ഇപ്പോൾ അമ്പതു കോടി ക്ലബിൽ എത്തി എന്നാണ് നിവിൻ പോളി ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ചിത്രത്തിന്റെ ടോട്ടൽ ബിസിനസ്സ് ആണ് അമ്പതു കോടി പിന്നിട്ടത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചതും ധ്യാൻ ശ്രീനിവാസൻ തന്നെയാണ്. ഇതിനു മുൻപ് ഗൂഢാലോചന എന്നൊരു ചിത്രവും ധ്യാൻ ശ്രീനിവാസൻ രചിച്ചിരുന്നു. ലവ് ആക്ഷൻ ഡ്രാമയും അമ്പതു കോടി ക്ലബിൽ എത്തിയതോടെ അമ്പതു കോടി ക്ലബിൽ നിവിൻ പോളിക്കു മൂന്നു ചിത്രങ്ങൾ ആയി. പ്രേമം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ ആഗോള കളക്ഷൻ മാത്രമായി അമ്പതു കോടി നേടിയിരുന്നു. ബിസിനസ്സ് കൂടി പരിഗണിക്കുമ്പോൾ ലവ് ആക്ഷൻ ഡ്രാമയും ആ നേട്ടം കൈ വരിച്ചു. ആറു ചിത്രങ്ങൾ അമ്പതു കോടി ക്ലബിൽ ഉള്ള മോഹൻലാൽ ആണ് ഈ നേട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. മോഹൻലാൽ കഴിഞ്ഞാൽ നിവിൻ പോളി ആണ് മോളിവുഡ് ബോക്സ് ഓഫീസിലെ താരം എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.