നിവിൻ പോളി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം ഈ വരുന്ന സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്ന് അണിയറ പ്രവത്തകർ അറിയിച്ചു . റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ടീം ആണ് കായംകുളം കൊച്ചുണ്ണിയെന്ന ഐതിഹ്യപുരുഷനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അമല പോൾ നായികയായെത്തുന്ന കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി നിവിൻ പോളി കളരിപ്പയറ്റ് അഭ്യസിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ശ്രീലങ്ക, എറണാകുളം, ഉഡുപ്പി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ആർട് ഡയറക്ടർ സുനിൽ ബാബു ആയിരിക്കും. ധന്യ വസ്ത്രാലങ്കാരം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ ബോളിവുഡിൽ നിന്നായിരിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.
ശ്യാമപ്രസാദിന്റെ ഹേ ജൂഡ് പൂർത്തിയാക്കിയതിനു ശേഷം കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ഷെഡ്യൂളിൽ ജോയിൻ ചെയ്യുന്ന നിവിൻ പോളി ഒക്ടോബറിൽ ഗീതു മോഹൻദാസിന്റെ മൂത്തോന്റെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യും. അതിനു ശേഷം ധ്യാൻ ശ്രീനിവാസന്റെ ലവ് ആക്ഷൻ ഡ്രാമയും ജോമോൻ ടി ജോണിന്റെ കൈരളിയും പ്രഭു രാധാകൃഷ്ണന്റെ തമിഴ് ചിത്രവുമായിരിക്കും നിവിൻ ചെയ്യുക. റിച്ചി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങളാണ് നിവിന്റേതായി ഇനി പ്രദർശനത്തിനെത്താനുള്ള ചിത്രങ്ങൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.