[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോക്സ്ഓഫീസ് ‘ബോസ്’ വരുന്നു; മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ഈ ഓണാവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആഘോഷിക്കുവാനുള്ള ചേരുവകളും പാകത്തിന് ചേർത്ത് എത്തുന്ന ചിത്രം നിവിൻ പോളിക്ക് വീണ്ടും ഒരു ഓണക്കപ്പ് നേടിക്കൊടുക്കുവാനുള്ള ഒരുക്കത്തിലാണ്.

2017ൽ അൽത്താഫിൻ്റെ സംവിധാനത്തിൽ എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, 2019ൽ പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളും ആ വർഷങ്ങളിൽ മികച്ച വിജയം കുറിച്ച് നിവിന് ഓണക്കപ്പ് നേടിക്കൊടുത്ത ചിത്രങ്ങളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ കുര്യനും ലൗ ആക്ഷൻ ഡ്രാമയിലെ ദിനേശനും ഇന്നും പ്രേക്ഷകർക്ക് ഒരു പുഞ്ചിരിയോടെ ഓർക്കുന്ന കഥാപാത്രങ്ങളാണ്. ആ ഒരു നിരയിലേക്ക് ചേർത്ത് വെക്കാവുന്ന ഒരു കഥാപാത്രം തന്നെയായിരിക്കും രാമചന്ദ്ര ബോസും എന്നുറപ്പാണ്. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് –  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്,  മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ – ശബരി.

webdesk

Recent Posts

ഗജിനി 2 ൽ ആമിർ ഖാനൊപ്പം സൂര്യയും; വെളിപ്പെടുത്തി താരം

സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രമാണ് 2005 ൽ പുറത്തു വന്ന ഗജിനി.…

10 hours ago

പ്രേമലു ടീം വീണ്ടും; നസ്‌ലൻ- ഗിരീഷ് എ ഡി ചിത്രം ‘ഐ ആം കാതലൻ’ റിലീസ് അപ്‌ഡേറ്റ്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനും ശേഷം ഗിരീഷ് എ…

22 hours ago

മലയാളത്തിലെ ഏറ്റവും വലിയ ചിത്രം; കത്തനാർ പൂർത്തിയായി

മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ കത്തനാറിന്റെ ചിത്രീകരണം പൂർത്തിയായി. രണ്ടു ഭാഗങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ…

22 hours ago

ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട, ചെകുത്താനാൽ വളർത്തപ്പെട്ട, ചക്രവർത്തിയുടെ പടനായകൻ; സയ്ദ് മസൂദായി എമ്പുരാനിൽ പൃഥ്വിരാജ്

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുവസൂപ്പർതാരം പൃഥ്വിരാജ് സുകുമാരന് ആശംസകൾ അർപ്പിച്ചു കൊണ്ട് മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രത്തിലെ പൃഥ്വിരാജ്…

2 days ago

2000 കോടി ലക്ഷ്യമിട്ട് കങ്കുവ; വെളിപ്പെടുത്തി നിർമ്മാതാവ്

നടൻ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ…

2 days ago

ഗുരുവായൂരമ്പലനടയിലിന് ശേഷം “സന്തോഷ് ട്രോഫി”; പൃഥ്വിരാജ് -വിപിൻ ദാസ് – ലിസ്റ്റിൻ സ്റ്റീഫൻ ടീം

ഗുരുവായൂരമ്പലനടയിലിന് ശേഷം വീണ്ടും പൃഥ്വിരാജ് - വിപിൻ ദാസ് കോംബോ..! ഇത്തവണ കൂടെ മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും. പിറന്നാൾ…

2 days ago

This website uses cookies.