നിവിൻപോളി തമിഴിൽ നായകനായെത്തുന്ന ‘റിച്ചി’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഡിസംബര്‍ 8 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഗൗതം രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം. ഗൗതമിന്റെ തന്നെ കന്നട ചിത്രമായ ‘ഉള്ളിടവരു കണ്ടന്തേ’യുടെ റീമേക്ക് ആയ ‘റിച്ചി’യിൽ ഒരു ലോക്കൽ റൗഡിയുടെ വേഷത്തിലാണ് നിവിൻ എത്തുന്നത്. കന്നടതാരം ശ്രദ്ധ ശ്രീനാഥാണ് നിവിന്റെ നായിക. യെസ് സിനിമ കമ്പനിയുടെ ബാനറില്‍ വിനോദ് ഷൊര്‍ണൂര്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
എന്നാൽ ചിത്രം തമിഴില്‍ എടുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും തന്റെ അരങ്ങേറ്റം അത്ര എളുപ്പമായിരുന്നില്ലെന്നും പറയുകയാണ് നിവിൻ പോളി. മലയാളത്തിൽ ആയിരുന്നെങ്കിൽ താൻ അനായാസം അഭിനയിക്കുമായിരുന്നുവെന്നും ഈ ചിത്രം മലയാളത്തിൽ ചെയ്യാമോ എന്ന് എപ്പോഴും സംവിധായകന്‍ ഗൗതമിനോട് ചോദിക്കുമായിരുന്നെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി വ്യക്തമാക്കുന്നു. പ്രേക്ഷകരുടെ ആസ്വാദനത്തിന് ഭാഷ ഒരു തടസ്സമാകരുതെന്നുണ്ടായിരുന്നു എനിക്ക്. എങ്കിലും ഞങ്ങള്‍ക്ക് അത് നന്നായി ചെയ്യാനായി എന്നാണ് എന്റെ വിശ്വാസം. കന്നഡ ചിത്രം കണ്ടപ്പോള്‍ തന്നെ അതിലെ കഥാപാത്രത്തെ ഇഷ്ടമായി. സങ്കീര്‍ണമായൊരു കഥാപാത്രമാണത്. ഇതുപോലൊരു കഥാപാത്രത്തെ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണത്തിൽ പൂര്‍ണ സംതൃപ്തിയുണ്ട്. പൊട്ടപ്പടം എന്ന് ആരും പറയില്ലെന്ന് ഉറപ്പുണ്ടെന്നും നിവിൻ പറയുന്നു.
നേരം, പ്രേമം എന്നീ ചിത്രങ്ങൾ നിവിൻ പോളിക്ക് തമിഴ്നാട്ടിൽ നിരവധി ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ റിച്ചിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജും ഒരു മുഖ്യവേഷത്തിൽ എത്തുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.