റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കായംകുളം കൊച്ചുണ്ണി സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ചിത്രത്തിന്റെ അണിയറയിൽ നിന്നുമാണ് പുതിയ വാർത്ത എത്തുന്നത്. ചിത്രത്തിൽ ഏതാണ്ട് അരമണിക്കൂറോളം നീണ്ട വേഷം ചെയ്യാനെത്തി അത്ഭുതപ്പെടുത്തിയ മോഹൻലാലിനെ പറ്റിയാണ് ഇത്തവണയും വാർത്ത. മോഹൻലാലിനെ കുറിച്ചു നിവിൻ പോളി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. “നമുക്ക് പ്രചോദനമാകുന്ന ഒരു ഇതിഹാസത്തിനൊപ്പം വര്‍ക്കു ചെയ്യാന്‍ സാധിക്കുക എന്നത് അനുഗ്രഹം തന്നെയാണ്. അത് മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു, നിങ്ങളെ ശരിക്കും മിസ് ചെയ്യുന്നു ലാലേട്ടാ” നിവിൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിനെ അണിയറപ്രവർത്തകരും മറ്റ് നടീനടന്മാരും വളരെയധികം മിസ് ചെയ്യുന്നതായി സംവിധായകനായ റോഷൻ ആൻഡ്രൂസ് മുൻപ് പറഞ്ഞിരുന്നു.
ചിത്രത്തിലെ നായകനായ കായംകുളം കൊച്ചുണ്ണിയായി നിവിൻ എത്തുമ്പോൾ സുഹൃത്തായ ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുന്നു. ചിത്രത്തിൽ മോഹൻലാലിന്റേതായി പുറത്തുവന്ന എല്ലാ ചിത്രങ്ങളും തന്നെ വളരെയധികം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു മുന്നേറിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സാഹസികമായി മെയ്‌വഴക്കത്തോടെ കൂടി ചെയ്ത രംഗം വളരെയധികം പ്രശംസ നേടിയിരുന്നു. ട്രോളുകളും മറ്റു പോസ്റ്റുകളുമായി ഇതിനോടകം തന്നെ അവ സോഷ്യൽ മീഡിയയിൽ വലിയ ചലനം സൃഷ്ടിച്ചു. മോഹൻലാലും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ ഇരുവരുടെയും ആരാധകർ പ്രതീക്ഷയിലാണ്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് ടീം ആണ്. ഗോകുലം ഗോപാലനാണ് ഈ ബിഗ്ബഡ്ജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്. സണ്ണി വെയിൻ, പ്രിയ ആനന്ദ് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഈ വർഷം പകുതിയോടുകൂടി തിയേറ്ററുകളിൽ എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.