1983, ആക്ഷൻ ഹീറോ ബിജു, പൂമരം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നു. നിവിൻ പോളി,ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് എബ്രിഡ് ഷൈൻ തന്റെ പുതിയ ചിത്രം ഒരുക്കുന്നത്. ലൊക്കേഷൻ ചിത്രങ്ങളും മറ്റു വിവരങ്ങളും നടൻ നിവിൻ പോളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വളരെ വ്യത്യസ്തമായ മേക്കിങ് കൊണ്ട് തന്റെ ചിത്രങ്ങൾ ഹിറ്റാക്കി മാറ്റിയ എബ്രിഡ് ഷൈൻ ഇത്തവണയും ആ പതിവ് ആവർത്തിക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു. ഏകദേശം പത്ത് വർഷങ്ങൾക്കിപ്പുറമാണ് ആസിഫ് അലിയും നിവിൻ പോളിയും ഒരുമിച്ച് അഭിനയിക്കുന്നത്. ഇരുവരും ഒന്നിച്ചിട്ടുള്ളത് 2011- ൽ പുറത്തിറങ്ങിയ സെവൻസ്, ട്രാഫിക് എന്നീ രണ്ടു ചിത്രങ്ങളിലാണ്. മഹാവീര്യർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികൾ രാജസ്ഥാനിൽ ആരംഭിച്ചു. ജയ്പൂർ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമാണം നിർവഹിക്കുന്നത്. നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലും നിവിൻ പോളി നിർമ്മാണ പങ്കാളിയായിരുന്നു. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കന്നട നടി ഷാൻവി ശ്രീയാണ്. എന്നാൽ ലാൽ, സിദ്ദിഖ് തുടങ്ങിയ നടന്മാർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം. മുകുന്ദന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് മഹാവീര്യർ ഒഴുകുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ്. പത്ത് വർഷങ്ങൾക്കിപ്പുറം നിവിൻ പോളിയുടെയും ആസിഫ് അലിയുടെയും താര മൂല്യത്തിൽ വളരെ വലിയ മാറ്റമാണ് വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് വലിയ പ്രാധാന്യം തന്നെയാണുള്ളത്. മഹാവീര്യറി’നെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇരു താരങ്ങളുടെയും ആരാധകർ വലിയ ആവേശത്തിലാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.