യുവ താരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് മഹാവീര്യർ. 1983 , ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നിവക്ക് ശേഷം എബ്രിഡ് ഷൈൻ ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് തീയതി ഒഫീഷ്യലായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അടുത്ത മാസം 21 നാണ് ആഗോള റിലീസായി ഈ ചിത്രം തീയേറ്ററുകളിലെത്തുക. ഇന്ന് മലയാള സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മഹാവീര്യർ. ഫാന്റസിയും കോമെടിയും ടൈം ട്രാവലും കോടതിയും നിയമ വ്യവഹാരങ്ങളും ഇടകലർത്തിയൊരുക്കിയ ചിത്രമാണ് മഹാവീര്യർ എന്ന സൂചനയാണ് ഇതിന്റെ ടീസർ സമ്മാനിച്ചത്. വളരെയധികം വ്യത്യസ്തമായതും ഗംഭീരവുമായ ലുക്കിലാണ് നിവിൻ പോളിയും ആസിഫ് അലിയും ഈ ചിത്രത്തിന്റെ ടീസറിലും പോസ്റ്ററിലുമെല്ലാം കാണപ്പെട്ടത്.
പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കിയൊരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. കന്നഡ നടി ഷാൻവി ശ്രീവാസ്തവ, മലയാള താരങ്ങളായ ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് നിർമ്മിച്ചത്. രാധേ രാധേ എന്ന വരികളോടെ തുടങ്ങുന്ന ഇതിലെ ഒരു ഗാനവും റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായിട്ടുണ്ട്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് ഇഷാൻ ചാബ്രയും എഡിറ്റ് ചെയ്തിരിക്കുന്നത് മനോജുമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.