മലയാളികളുടെ പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ചിത്രത്തിനായി ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വലിയ വിജയം കരസ്ഥമാക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതു ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങവേയാണ് പുതിയ വാർത്ത വരുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം അങ്കമാലി ഡയറീസ് വലിയ വിജയത്തോടൊപ്പം പ്രേക്ഷക പിന്തുണയും വലിയ തോതിൽ കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലൂടെ നിരവധി താരങ്ങൾ മലയാള സിനിമയിലേക്ക് കാൽവെപ്പ് നടത്തിയിരുന്നു. മലയാളത്തിൽ ആന്റണി വർഗീസ് എന്ന പുത്തൻ താരവും ചിത്രത്തിലൂടെ ഉണ്ടായി. അതിന് ശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ ടിനു പാപ്പച്ചന്റെ ചിത്രത്തിലും ആന്റണി വർഗീസ് നായകനായി വിജയം കൊയ്തു. ചിത്രത്തിന്റെ വലിയ വിജയക്കുത്തിപ്പ് നടക്കുന്നതിനിടെയാണ് ആന്റണി വർഗീസ് നായകനാകുന്ന ചിത്രത്തെ പറ്റിയുള്ള വാർത്തകൾ വരുന്നത്.
ഇത്തവണ ഒരു വമ്പൻ ചിത്രവുമായിട്ടായിരിക്കും ലിജോ ജോസ് മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തുക എന്നാണ് പുറത്ത് വരുന്ന വാർത്തകൾ നൽകുന്ന സൂചന. ആന്റണി വർഗീസ് രണ്ടാമതും നായകനാകുന്ന ലിജോ ജോസ് ചിത്രത്തിൽ നിവിൻ പോളിയും നായക വേഷത്തിൽ എത്തുന്നു എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെയെങ്കിൽ ആദ്യമായി നിവിൻ പോളി ലിജോ ജോസ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഭൂരിഭാഗം ചിത്രങ്ങളും തന്നെ വലിയ ഹിറ്റുകൾ ആക്കി മാറ്റിയ നിവിൻ, ആഖ്യാനമികവിന്റെ പുതിയ മുഖമായ ലിജോ ജോസുമായി ഒന്നിക്കുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കും എന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷയും. ഇന്ന് വരെ കാണാതെ കോമ്പിനേഷനുകളും ചിത്രത്തിൽ കാണാം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനും മറ്റ് വിവരങ്ങൾക്കുമായി കാത്തിരിക്കാം.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.