മലയാള സിനിമയിലെ ട്രെൻഡ് സെറ്ററുകളിലൊന്നായി മാറിയ ചിത്രമാണ് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം. 2015 ഇൽ റിലീസ് ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം തെന്നിന്ത്യ മുഴുവൻ തരംഗമായി മാറി. നിവിൻ പോളിയെ സൂപ്പർതാര ലെവലിൽ എത്തിച്ച ഈ ചിത്രം ആഗോള ഗ്രോസ് ആയി 70 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. നേരം എന്ന സൂപ്പർ ഹിറ്റിനു ശേഷം നിവിൻ പോളി- അൽഫോൺസ് പുത്രൻ ടീമൊന്നിച്ച പ്രേമത്തിലൂടെ അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, സായ് പല്ലവി എന്നീ പുതുമുഖ നായികമാരേയും തെന്നിന്ത്യൻ സിനിമക്ക് ലഭിച്ചു. യുവ പ്രേക്ഷകെ നെഞ്ചിലേറ്റിയ ഈ ചിത്രത്തിലൂടെയാണ് കൃഷ്ണ ശങ്കർ, ഷറഫുദീൻ, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരും മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതരായത്. പ്രേമത്തിന് ശേഷം ഏകദേശം ഏഴു വർഷത്തിന് ശേഷമാണ് അൽഫോൺസ് പുത്രൻ തന്റെ മൂന്നാം ചിത്രമായ ഗോൾഡ് ചെയ്തത്. എന്നാൽ പൃഥ്വിരാജ് നായകനായ ഈ ചിത്രം പ്രേക്ഷകർ സ്വീകരിച്ചില്ല.
അതിന് ശേഷം ആരോഗ്യപരമായ കാരണങ്ങളാൽ താൻ സംവിധാന രംഗത്ത് നിന്ന് പിൻവാങ്ങുകയാണെന്നും അൽഫോൺസ് പുത്രൻ പറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ അൽഫോൺസ് സിനിമയിലേക്ക് തിരിച്ചു വരികയാണെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രേമം ടീമിന്റെ കൂടിച്ചേരലായിരിക്കും ഈ ചിത്രമെന്നും നിവിൻ പോളി നായകനായ അൽഫോൺസ് പുത്രൻ ചിത്രം വൈകാതെ സംഭവിക്കുമെന്ന പ്രതീക്ഷയിലുമാണ് ആരാധകർ. അൽഫോൺസ് പുത്രന്റെ ജന്മദിനത്തിന് നിവിൻ പോളിയിട്ട ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ വൈറലാവുന്നത്. നിവിൻ പോളിയോട് “മച്ചാനെ, അടുത്ത സിനിമ പൊളിക്കണ്ടേ” എന്ന് അൽഫോൺസ് ചോദിക്കുമ്പോൾ, “ഉറപ്പല്ലേ..പൊളിച്ചേക്കാം..എപ്പോഴേ റെഡി” എന്നാണ് നിവിൻ മറുപടി പറയുന്നത്. തങ്ങളുടെ ഈ സോഷ്യൽ മീഡിയ കുറിപ്പുകൾ ഒന്നിച്ചു ചേർത്താണ് നിവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി പുറത്ത് വന്നത്. അതോടെ പ്രേമം ടീം ഒന്നിക്കുന്നു എന്ന വാർത്ത വളരെ ശ്കതമായി തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.