കഴിഞ്ഞ ദിവസം ആണ് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തിയ ദർബാർ ലോകം മുഴുവൻ റിലീസ് ചെയ്തത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ഈ ചിത്രം സമ്മിശ്ര പ്രതികരണം ആണ് നേടുന്നത് എങ്കിലും ഗംഭീര ബോക്സ് ഓഫീസ് കളക്ഷൻ ആണ് നേടുന്നത്. തലൈവരുടെ കിടിലൻ പ്രകടനവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. എന്നാൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷത്തിൽ എത്തിയിട്ടും ഈ ചിത്രത്തിൽ തലൈവർക്കൊപ്പം പ്രേക്ഷകരുടെ കയ്യടി നേടുന്നതും മനസ്സു കീഴടക്കിയതും മലയാളി നടി ആയ നിവേദ തോമസ് ആണ്. രജനികാന്ത് അവതരിപ്പിക്കുന്ന ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസർ ആയ കേന്ദ്ര കഥാപാത്രത്തിന്റെ മകൾ ആയാണ് നിവേദ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
വള്ളി എന്നാണ് ഈ ചിത്രത്തിൽ നിവേദ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ അച്ഛൻ- മകൾ കഥാപാത്രങ്ങളുടെ ബന്ധം ആണ് ചിത്രത്തിന് ആവശ്യമായ വൈകാരിക തലം നൽകുന്നത്. ഇവർ ഒരുമിച്ചുള്ള രംഗങ്ങൾ എല്ലാം തന്നെ അത്യന്തം ഹൃദയ സ്പർശിയും അതിഗംഭീരവും ആണ്. ഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിൽ നിവേദ കാഴ്ച്ച വെച്ചിരിക്കുന്നത് എന്നു എല്ലാ പ്രേക്ഷകരും ഒരുപോലെ ആണ് പറയുന്നത്. തലൈവർക്കൊപ്പം നിന്നു കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ആ നേട്ടമാണ് നിവേദയെ തേടി എത്തിയിരിക്കുന്നത്. ഈ പ്രകടനം സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ വലിയ ഒരു ബ്രേക്ക് ഈ നടിക്ക് നേടിക്കൊടുക്കും എന്നുറപ്പാണ്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി ആണ് വില്ലൻ ആയി എത്തിയിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.