ആറാട്ട് എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്തപ്പോൾ അതിനു നൽകിയ പ്രതികരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു സിനിമാ പ്രേമി ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതനാണ്. അതിനു ശേഷവും പല ചിത്രങ്ങൾക്കും ഇയാൾ നൽകിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാവുകയും, ഇദ്ദേഹവും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയും ചെയ്തു. അതിനിടയിലാണ് നടി നിത്യ മേനോനെ തനിക്കിഷ്ടമാണെന്നും, നിത്യയെ വിവാഹമാലോചിച്ചു വീട്ടിൽ വരെ പോയിട്ടുണ്ടെന്നും ഇയാൾ വെളിപ്പെടുത്തുന്നത്. അവസാനം നിത്യയുടെ വീട്ടുകാർ തനിക്കെതിരെ കേസ് കൊടുത്തെന്നും ഇയാൾ പറയുന്നു. ഇപ്പോൾ ആ വിഷയത്തിൽ ശരിക്കും നടന്നത് എന്താണെന്നു വെളിപ്പെടുത്തുകയാണ് നിത്യ മേനോൻ. ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിലാണ് ഈ വിഷയത്തിൽ നടന്ന സംഭവങ്ങൾ നിത്യ വിശദീകരിച്ചത്.
ഇത് നടന്നത് അഞ്ചാറ് വർഷങ്ങൾക്കു മുന്പാണെന്നും, കുറെ നാൾ ഇയാളെ കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റില്ലായിരുന്നുവെന്നും നിത്യ മേനോൻ പറയുന്നു. അതിനു ശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ ഷോക്കായി പോയെന്നും നിത്യ പറഞ്ഞു. ഫോൺ നമ്പർ തപ്പി പിടിച്ചു തന്റെ അമ്മയേയും അച്ഛനെയും വരെ അയാൾ ഫോൺ ചെയ്തിട്ടുണ്ടെന്നും അവരോട് മോശമായി സംസാരിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു. സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു പലപ്പോഴും അയാളുടെ പെരുമാറ്റമെന്നും പോലീസ് കേസ് കൊടുക്കാൻ ആ സമയത്തു പലരും നിർബന്ധിച്ചിരുന്നെന്നും നിത്യ ഓർത്തെടുക്കുന്നു. അയാളുടെ ഇരുപതു മുപ്പതു നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും, അയാൾക്ക് എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചതെന്നും നിത്യ കൂട്ടിച്ചേർത്തു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.