ഇപ്പോൾ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ മുഴുവൻ ലോക്ക് ഡൗണിൽ ആണ്. മറ്റെല്ലാ രംഗങ്ങളേയും പോലെ തന്നെ സിനിമാ രംഗവും പൂർണ്ണമായും നിശ്ചലമാണ്. മലയാള സിനിമാ താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം വീടുകളിൽ ലോക്ക് ഡൌൺ ആണ്. പലരും പലവിധ ജോലികളുമായി ലോക്ക് ഡൌൺ ദിവസങ്ങൾ മുന്നോട്ടു നീക്കുകയാണ്. ചിലർ കുടുംബത്തോടൊപ്പം കിട്ടിയ ദിവസങ്ങളെല്ലാം ഏറെ ആസ്വദിക്കുമ്പോൾ മറ്റു ചിലർ ഓൺലൈൻ വഴി പുതിയ കാര്യങ്ങൾ പഠിക്കാനും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആവാനുമാണ് ശ്രമിക്കുന്നത്. ചിലർ ഫിസിക്കൽ മേക് ഓവറിനു ശ്രമിക്കുമ്പോൾ മറ്റു ചിലർ കൂടുതൽ സിനിമകൾ കാണാനും പുസ്തകങ്ങൾ വായിച്ചു തീർക്കാനുമാണ് ശ്രമിക്കുന്നത്. പ്രശസ്ത നടി നിത്യ ദാസ് ഈ ലോക്ക് ഡോൺ ദിവസങ്ങളിൽ യോഗ ഫിറ്റ്നസ്സിലാണ് ശ്രദ്ധിക്കുന്നത്. മകൾ നയനക്കൊപ്പം വർക്ക് ഔട്ട് നടത്തുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിത്യ ദാസ് തന്നെയാണ് ആ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. കോഴിക്കോട്ടെ വീട്ടിലാണ് ഇപ്പോൾ നിത്യ ദാസ് ഉള്ളത്.
വിവാഹത്തോടെ സിനിമയിൽ നിന്ന് പൂർണ്ണമായും മാറി നിൽക്കുകയാണ് നിത്യ ദാസ്. പഞ്ചാബ് സ്വദേശിയും എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങ് ആണ് നിത്യ ദാസിന്റെ ഭർത്താവു. രണ്ടു കുട്ടികളാണ് ഇപ്പോൾ ഈ ദമ്പതികൾക്കുള്ളത്. ദിലീപിന്റെ നായികാ വേഷം ചെയ്തു കൊണ്ട് പറക്കും തളിക എന്ന സൂപ്പർ ഹിറ്റ് താഹ ചിത്രത്തിലൂടെയാണ് നിത്യ ദാസ് അരങ്ങേറ്റം കുറിച്ചത്. ശേഷം, മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലായി പതിനാറോളം സിനിമകളിലും ഒമ്പതോളം സീരിയലുകളിലും നിത്യ അഭിനയിച്ചു. ആറോളം ടി വി പരിപാടികളിൽ അവതാരകയായും നിത്യ ദാസ് തിളങ്ങിയിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.